വിദ്യാഭ്യാസ യോഗ്യതകളിൽ പൊരുത്തക്കേടുകൾ തുടരുന്നു....കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ഇല്ല...2016 ൽ ഡിഗ്രി നേടിയത് തമിഴ്നാട്ടിലെ അണ്ണാമല സർവ്വകലാശാലയിൽ നിന്നും.....ഡോക്റ്ററേറ്റ് ലഭിച്ചത് വിയറ്റ്നാം സർവ്വകലാശാലയിൽ നിന്നല്ലെന്ന് വെളിപ്പെടുത്തൽ...വ്യാജ ഡോക്റ്ററേറ്റ് വിവാദത്തിൽ ലോകായുക്തയ്ക്ക് മുന്നിൽ വിശദീകരണം നൽകി ഷാഹിദ കമാൽ
വ്യാജ ഡോക്റ്ററേറ്റ് വിവാദത്തിൽ ലോകായുക്തയ്ക്ക് മുന്നിൽ വിശദീകരണം നൽകി വനിതാകമ്മീഷൻ അംഗം ഷാഹിദ കമാൽ. തന്റെ വിദ്യാഭ്യാസ യോഗ്യതകളിൽ തെറ്റുണ്ടെന്ന് ഷാഹിദ കമാൽ.ലോകായുക്തയ്ക്ക് മുന്നിൽ സമ്മതിച്ചു. തനിക്ക് വിയറ്റ്നാം സർവ്വകലാശാലയിൽ നിന്നുമാണ് ഡോക്റ്ററേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമൽ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കസാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെന്റെറി മെഡിസിനില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാലിന്റെ പുതിയ വാദം.
അതോടൊപ്പം 2009, 2011 കാലയളവിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ വിദ്യാഭ്യാസ യോഗ്യതകളിലും പിഴവുള്ളതായി ഷാഹിദ കമാൽ ലോകായുക്തയ്ക്ക് മുന്നിൽ സമ്മതിച്ചു. തനിക്ക് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ഇല്ലെന്നും 2016 ലാണ് തമിഴ്നാട്ടിലെ അണ്ണാമല സർവ്വകലാശാലയിൽ നിന്നും ഡിഗ്രി നേടിയതെന്നും ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.
വട്ടപ്പാറ സ്വദേശി അഖില ഖാന് നൽകിയ പരാതിയെ തുടർന്നാണ് വനിതാകമ്മീഷൻ അംഗമായ ഷാഹിദ കമാൽ ലോകായുക്തയ്ക്ക് മുന്നിൽ വിശദീകരണം നൽകിയത്.
https://www.facebook.com/Malayalivartha