വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് അഭിഭാഷകന്‍, അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു, വേണുഗോപാലിന്റെ പേരുണ്ടോന്ന് ആവര്‍ത്തിച്ചു ചോദിച്ചു
വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സരിതയുടെ അഭിഭാഷകന്‍ രംഗത്തെത്തി. അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നിര്‍ബന്ധിച്ചുവെന്നും കെസി വേണുഗോപാലിന്റെ പേരുണ്ടോന്ന് അറിയാനുള്ള ആകാക്ഷ വെള്ളാപ്പള്ളി കാട്ടിയെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍. സരിതയുടെ മൊഴിക്കായി കേരളം കാതോര്‍ത്തിരിക്കെയാണ് വെള്ളാപ്പള്ളി ആ ബോംബ് പൊട്ടിച്ചത്. സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതോടെ സോളാര്‍ വിവാദത്തില്‍ വെള്ളാപ്പള്ളിയും എത്തിയിരിക്കുകയാണ്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ വെള്ളാപ്പള്ളി പറഞ്ഞത് പച്ച കള്ളമാണെന്ന് തുറന്നു പറഞ്ഞു. വെള്ളാപ്പള്ളിയുടെ വേണ്ടെപ്പെട്ടവനായ മന്ത്രി അടൂര്‍ പ്രകാശിനെ ഒഴിവാക്കണമെന്നും പറഞ്ഞിരുന്നു. മാത്രമല്ല കേന്ദ്രമന്ത്രി കെ സി വേണുഗോപാലിന്റെ പേരുണ്ടോയെന്ന് ആവര്‍ത്തിച്ചു ചോദിച്ചെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിയും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും ഫെനി ആവശ്യപ്പെട്ടു. താന്‍ വെള്ളാപ്പള്ളിയോട് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വെള്ളാപ്പള്ളിക്ക് കേസിലുള്ള താല്‍പര്യമെന്തെന്ന് അറിയില്ലെന്നും ഫെനി പറഞ്ഞു.
https://www.facebook.com/Malayalivartha