സ്വന്തം കൈപ്പടയിലെഴുതിയ സരിതയുടെ പരാതി കോടതി പോലീസിനു കൈമാറി, ബ്രേക്കിംഗ് നൂസിനായി കേരളം കാത്തിരിക്കുന്നു
അവസാനം സരിത എസ് നായര്‍ തനിക്ക് പറയാനുള്ള വിഐപികളുടെ പേര് കോടതിയില്‍ സമര്‍പ്പിച്ചു. ജയില്‍ സൂപ്രണ്ട് മുഖേനയാണ് എഴുതി നല്‍കിയ പരാതി സരിത കോടതിയില്‍ സമര്‍പ്പിച്ചത്. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നേരിട്ടാണ് 10 മണിയോടു കൂടി മുദ്ര വെച്ച കവറിലുള്ള സരിതയുടെ പരാതി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. കൂടുതല്‍ അന്വേഷണത്തിനായി കോടതി പരാതി നോര്‍ത്ത് പോലീസിന് കൈമാറി. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചോളം പരാതികളാണ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതിനിടെ സരിതാ നായരെ അട്ടകുളങ്ങര ജയിലില്‍ കാണാനെത്തിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ അധികൃതര്‍ തടഞ്ഞു. എന്നാല്‍, തന്നെ കാണേണ്ടെന്ന് സരിത പറഞ്ഞിട്ടില്ലെന്ന് ഫെനി വ്യക്തമാക്കി. സരിതയുടെ മൊഴിയില്‍ നിന്ന് അടൂര്‍ പ്രകാശിനെ ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സരിത അമ്മയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ സരിതയെ കാണാനെത്തിയതെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
സരിത എസ്.നായര്‍ കഴിഞ്ഞയാഴ്ച എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ വാക്കാല്‍ പരാതി നല്‍കിയിരുന്നു. സരിതക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സ്വന്തം കൈപ്പടയില്‍ രേഖൂമൂലം എഴുതി ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് അട്ടക്കുളങ്ങര ജയിലില്‍ കോടതി ഉത്തരവ് ലഭിച്ചിരുന്നു. ജൂലായ് 31 ന് മുമ്പ് പരാതി എഴുതി നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന് മൊഴി എഴുതി നല്‍കാന്‍ ഒരു കെട്ട് പേപ്പറും പേനയും ഉത്തരവിന്റെ പകര്‍പ്പും സരിതയ്ക്ക് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha