സരിത നന്ദികേട് കാട്ടിയില്ല, അഭിഭാഷകനോ വെള്ളാപ്പള്ളിയോ പറഞ്ഞ മന്ത്രിമാരോ ഉന്നതരോ ആരും മൊഴിയിലില്ല, വധഭീഷണിയുണ്ട്, കുഞ്ഞിന്റെ പിതൃത്വം സംശയിച്ചത് വേദനിച്ചു, മാധ്യമങ്ങള്‍ വേട്ടയാടുന്നു
സരിതയുടെ ഒരു വാക്ക് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു കേരളം. കോടതിയില്‍ സരിത നല്‍കിയ രഹസ്യ മൊഴിയില്‍ ഉന്നതന്മാരുണ്ടെന്ന് സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണന്‍ അവകാശപ്പെട്ടിരുന്നു. ഇത കേട്ട് ഒത്തുതീര്‍പ്പിനായി പല പ്രമുഖരുടേയും ആള്‍ക്കാര്‍ ഫെനിയെ സമീപിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയ്‌ക്കാണ് മൊഴിയില്‍ നിന്നും പേര് ഒഴിവാക്കാനായി കോടിക്കണക്കിന് രൂപ കോഴ കൊടുത്തെന്ന വാര്‍ത്തയും വന്നത്. അതോടൊപ്പം സരിതയില്‍ നിന്നും മൊഴി എടുക്കുന്നതില്‍ നിന്നും ഫെനിയെ കോടതി ഒഴിവാക്കിയിരുന്നു.
കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സരിതയുടെ മൊഴിയില്‍ ഉള്‍പ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ആരേയും വേദനിപ്പിക്കാന്‍ സരിത ഒരുക്കമല്ലായിരുന്നു. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ 4 പേജുള്ള പരാതിയില്‍ മന്ത്രിമാരോ ഉന്നതരോ ആരും ഇല്ലെന്നു വ്യക്തമായി. തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് നാലുപേജുള്ള പരാതിയില്‍ പറയുന്നത്. ബിജു രാധാകൃഷ്ണനില്‍ നിന്ന് തനിക്കും കുഞ്ഞിനും വധഭീഷണിയുണ്ടെന്നും മാധ്യമങ്ങള്‍ തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും പരാതിയില്‍ പറയുന്നു. ടീം സോളാറിന്റെ സാമ്പത്തിക കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്തിരുന്നത് ബിജു രാധാകൃഷ്ണനായിരുന്നു. പണം മുഴുവന്‍ തട്ടിയത് ബിജുവും ശാലു മേനോനും ചേര്‍ന്നാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ സരിത വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്ക പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുട്ടിയുടെ പിതൃത്വം വരെ സംശയിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തന്നെ വേദനിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇന്ന് രാവിലെയാണ് സരിത ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ പരാതി കോടതിയില്‍ സമര്‍പ്പിച്ചത്. പരാതി കോടതി എറണാകുളം നോര്‍ത്ത് പോലീസിന് അന്വേഷണത്തിനായി കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha