ശുഭവാര്‍ത്ത ഇനിയും അകലെ... അടുക്കും തോറും അകലുന്നു, ആഭ്യന്തരമോ ഉപമുഖ്യമന്ത്രിയോ നല്‍കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാണെങ്കിലും എഗ്രൂപ്പില്‍ എതിര്‍പ്പ്
തിങ്കളാഴ്ച ശുഭ വാര്‍ത്തയുണ്ടാകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലേക്ക് പോയത്. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി തീരുമെന്നാണ് മുഖ്യമന്ത്രി ഉദ്യേശിച്ചത്. എന്നാല്‍ ശുഭവാര്‍ത്ത ഉണ്ടായത് സരിതയില്‍ നിന്നായിരുന്നു. സരിത ഒരൊറ്റ മന്ത്രിമാരേയും തൊടാതെ പോയത് സര്‍ക്കാരിന് കിട്ടിയത് പുതു ജീവനാണ്. ഇനി കോണ്‍ഗ്രസിലെ പ്രശ്‌നം കൂടി പരിഹരിക്കണം. അതുകൊണ്ടാണ് എന്ത് വിട്ടുവീഴ്‌ചയും ചെയ്‌ത് ചെന്നിത്തലയെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ പ്രശ്‌നഫോര്‍മുല. ആഭ്യന്തരത്തില്‍ തൃപ്തനായില്ലെങ്കില്‍ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദവി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളാ ഹൗസിലെ ഉമ്മന്‍ചാണ്ടിയുടെ മുറിയില്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പ്രശ്‌നഫോര്‍മുല അവതരിപ്പിച്ചത്.
ചര്‍ച്ചയില്‍ ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എം.ഐ ഷാനവാസ്, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. എ ഗ്രൂപ്പിനെ പ്രതിനീധീകരിച്ച് കെ.സി ജോസഫ്, ബെന്നി ബെഹന്നാന്‍ എന്നിവരാണ് പങ്കെടുത്തത്.
രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കിയാല്‍ ആഭ്യന്തരം എ ഗ്രൂപ്പ് നിലനിര്‍ത്തും. അങ്ങനെ വന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് റവന്യു വകുപ്പ് ലഭിക്കും. ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് ഘടകകക്ഷികളെ മുഖ്യമന്ത്രി വിശ്വാസ്യത്തിലെടുക്കും. ആവശ്യമാണെങ്കില്‍ ഘടക കക്ഷികളെ ദില്ലിയ്ക്ക് വിളിപ്പിയ്ക്കും. മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ ഐഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ച ചെയ്തു.
എന്നാല്‍ ചെന്നിത്തലയും ഐ ഗ്രൂപ്പും എ ഗ്രൂപ്പും അടുക്കും തോറും അകലുകയാണ്. സോളാര്‍ കത്തി നില്‍ക്കുന്ന സമയത്ത് മന്ത്രിസഭയില്‍ ചെന്നിത്തല പ്രവേശിക്കേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ പൊതുവേയുള്ള നിലപാട്. മാത്രവുമല്ല ആഭ്യന്തരമോ ഉപമുഖ്യമന്ത്രി പദമോ നില്‍കാമെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പും ലഭിക്കണം. മുഖ്യമന്ത്രിക്ക് ആഭ്യന്തരമോ ഉപമുഖ്യമന്ത്രി പദമോ നല്‍കാന്‍ സമ്മതമാണെങ്കിലും എ ഗ്രൂപ്പിന്റെ എതിര്‍പ്പുകളാണ് ചര്‍ച്ച വീണ്ടും വഴിമുട്ടിയത്. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സോണിയാഗാന്ധിയെ അറിയിക്കും. ഇതേസമയം ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് തിരിച്ചു
https://www.facebook.com/Malayalivartha