കുരുക്കുകള്‍ അഴിക്കുന്തോറും ഉമ്മന്‍ചാണ്ടി കുരുങ്ങുന്നു
സോളാറിലെയും പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കുരുക്കുകളിലേക്ക്. സരിതയുടെ മൊഴിയില്‍ നിന്ന് രക്ഷപെട്ടെങ്കിലും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായിട്ടില്ല. മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉണ്ടാക്കിവച്ച നാണക്കേട് അനുഭവിക്കാന്‍ മന്ത്രിസഭയില്‍ ചേരണ്ടെന്ന് ഐ ഗ്രൂപ്പ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ച് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്താന്‍ പോലും രമേശ് തയ്യാറായിട്ടില്ല.
സോളാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാടിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് അടക്കം രംഗത്തെത്തി. പാര്‍ട്ടി അങ്ങനെ ഒരു നിലപാട് എടുത്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കില്ലെന്ന് 1975ലെ കെ.പി.സി.സി നിര്‍വാഹകസമിതി യോഗം തീരുമാനിച്ചതാണ്, അത് ലംഘിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് അവകാശമില്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കി. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിക്കുന്ന നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് മരേശ് ചെന്നിത്തല ഇന്നലെ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
സോളാറിന്റെ പൊള്ളലേല്‍ക്കാതെ രക്ഷപെട്ടെങ്കിലും ജനങ്ങളുടെ മുന്നില്‍ ഇതിനൊക്കെ തൃപ്‌തികരമായ മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ല. സാധാരണക്കാര്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. ഇത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുസ്‌ളിം ലീഗ് വ്യക്തമക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന ചീഫ് വിപ്പ് പി.സി ജോര്‍ജും അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. സരിതയുടെ മൊഴി അട്ടിമറിച്ചതാണെന്ന നിലപാട് അദ്ദേഹം ഇന്നലെയും ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha