മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമില്ല, പരാതിയുള്ളവര്‍ക്ക് മേല്‍ക്കോടതില്‍ പോകാമെന്ന് തിരുവഞ്ചൂര്‍, ആഭ്യന്തരം നല്ലവകുപ്പായതുകൊണ്ടാണ് നോട്ടമിടുന്നത്
സരിതയുടെ മൊഴി വിഷയത്തില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ സര്‍ക്കാരിന് അന്വേഷണം നടത്താനാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാം. ആഭ്യന്തരം നല്ല വകുപ്പായതിനാലാണ് എല്ലാവരും അത് നോട്ടമിടുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പരാതി യഥാസമയം രേഖപ്പെടുത്തുന്നതില്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റിന് വീഴ്ച വന്നതായി പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിരുന്നു. മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനുവേണ്ടി ജനറല്‍സെക്രട്ടറി അഡ്വ. എ ജയശങ്കറും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറിന് പരാതി നല്‍കിയിരുന്നു. എറണാകുളത്ത് സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം രാജുവിനെതിരെയാണ് പരാതി നല്‍കിയത്
https://www.facebook.com/Malayalivartha