ദേ വരുന്നു അടുത്ത രഹസ്യമൊഴി, മജിസ്‌ട്രേറ്റിനോട് രഹസ്യമായി സംസാരിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍, എഴുതിനല്‍കാന്‍ കോടതി...
ഒരു രഹസ്യമൊഴി നാട്ടിലുണ്ടാക്കിയ പൊല്ലാപ്പിന്റെ പാടുകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ദേ വരുന്നു അടുത്ത രഹസ്യമൊഴി. ഇത്തവണ ബിജു രാധാകൃഷ്‌ണനാണ് രഹസ്യമൊഴി പറയാനുള്ളത്. കൊട്ടാരക്കര കോടതിയില്‍ മജിസ്‌ട്രേറ്റിനോട് രഹസ്യമായി സംസാരിക്കാനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചു. കോടതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകന്‍ മുഖേനയാണ് ഈ ആവശ്യമുന്നയിച്ചത്. പരാതി എഴുതിനല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.
സോളാര്‍ ആദ്യ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജുവിനെ ഹാജരാക്കിയത്. 2005-ലെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സരിത എസ് നായരെയും കോടതിയില്‍ ഹാജരാക്കും. കേസില്‍ സരിതയെ അടുത്തമാസം 13 വരെ റിമാന്‍ഡ് ചെയ്തു.
ബിജുവിന്റെ രഹസ്യമൊഴി വീണ്ടും വാര്‍ത്തയാകുമെന്നാണ് ഉന്നതരുടെ പേടി. എങ്കിലും സരിത ഉണ്ടാക്കിയ അങ്കലാപ്പിന്റെ ഏഴിലൊരു അംശം പോലും ഉണ്ടാക്കാന്‍ ബിജുവിന് കഴിയില്ലെന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha