മനപ്പായസത്തിന് വകയുണ്ട്... സോളാര്‍ വിവാദത്തിനിടയില്‍ ഒരു അഭിപ്രായ സര്‍വ്വേ, ലോകസഭയില്‍ യുഡിഎഫിന് പരമാവധി 7 സീറ്റ് മാത്രം
സോളാര്‍ വിവാദവും യുഡിഎഫിലെ പ്രശ്‌നങ്ങളും സാമുദായിക സംഘടനകളുടെ എതിര്‍പ്പും ശക്തമായിരിക്കുന്ന സമയത്താണ് ഒരു അഭിപ്രായ സര്‍വ്വെ വന്നിരിത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയം നേരിടുമെന്നും അപ്പോള്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ പറ്റുമെന്നാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ കണക്കു കൂട്ടല്‍. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് ഈ അഭിപ്രായ സര്‍വ്വേ.
കേരളത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ നേട്ടമുണ്ടാക്കുമെന്ന് വാര്‍ത്താ ചാനലായ ടൈംസ് നൗ നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു. യുഡിഎഫിന് പരമാവധി ഏഴ് സീറ്റ് കിട്ടാമെന്നും ചാനലിന്റെ അഭിപ്രായ സര്‍വ്വേ പറയുന്നു.
ലോക്സഭയില്‍ബിജെപി ഒറ്റകക്ഷിയായി വരുമെന്ന് സര്‍വ്വേ പറയുന്നു. യുപിഎയിലും എന്‍ഡിഎയിലും പെടാത്ത കക്ഷികള്‍ക്കാകെ 253 സീറ്റ് കിട്ടുമെന്നും സര്‍വ്വേ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ 206 എന്നത് 119 ആയി ചുരുങ്ങൂം. യുപിഎക്ക് ആകെ 134 സീറ്റും എന്‍ഡിഎക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 24 സീറ്റ് കൂടുതല്‍ കിട്ടി 156 സീറ്റാകും.
സി വോട്ടര്‍, ഇന്ത്യാ ടി വി എന്നിവയുമായി സഹകരിച്ചായിരുന്നു സര്‍വ്വേ.
https://www.facebook.com/Malayalivartha