കൊല്ലപ്പെട്ട ദിവസം രാവിലെ അമ്മയുടെ വീട്ടിൽ നില്കുമ്പോളാണ് സഖാക്കൾ വന്നു വിവരം പറയുന്നത് മാമൻ വാസുവിനെ കൊന്നു എന്ന്;എന്റെ വലിയമ്മ നിലവിളിച്ചുകൊണ്ട് താഴെ വീഴുന്നത് ഞാൻ കണ്ടു; അലമുറയിട്ടു കരയുന്ന പെങ്ങമാരുടെയും മരുമക്കളുടെയെയും ശബ്ദം ഇപ്പോഴും കാതിൽ ഉണ്ട്;ഓന് മരണം പുല്ലായിരുന്നു;ശ്രദ്ധിക്കണം എന്ന് പറഞ്ഞാലും ചിരിച്ചോണ്ട് പറയും എത്ര കാലായി ഓർ നോക്കുന്നതാ എന്നെ ഇനി ഈ വയസായ സമയത്തെങ്കിലും ഓർക്ക് ആശ തീർക്കണെങ്കിൽ തീർത്തോട്ടേ;മാമൻ വാസുഏട്ടന് രക്താഭിവാദ്യങ്ങളുമായി ബിനീഷ് കോടിയേരി
കുഞ്ഞു നാളുതൊട്ടു കേൾക്കുന്ന ഒരു രൂപം . കേട്ട കഥകൾ എല്ലാം കൊണ്ടും വാസുഏട്ടൻ കുഞ്ഞുനാളിലെ ഒരു സൂപ്പർ ഹീറോ പരിവേഷമായിരുന്നു മനസ്സിൽ . എന്റെ വല്യച്ഛന്റെ കൂടെ സന്തത സഹചാരി ആയിരുന്നു വാസുഏട്ടൻ . മാമൻ വാസുഏട്ടന് രക്താഭിവാദ്യങ്ങളുമായി ബിനീഷ് കോടിയേരി.ഫേസ്ബുക്കിൽ ബിനീഷ് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എന്റെ മാമൻ വാസു ഏട്ടൻ.
കെ വി സുധീഷ്‌ഏട്ടന്റെയും കൂത്തുപറമ്പ് രക്തസാക്ഷികളുടെയും വേദന മാറുന്നതിനു മുൻപേ ആണ് മാമൻ വാസുഏട്ടനേയും നമുക്ക് നഷ്ടപെട്ടത് . കുഞ്ഞു നാളു തൊട്ടു കേൾക്കുന്ന ഒരു രൂപം. കേട്ട കഥകൾ എല്ലാം കൊണ്ടും വാസു ഏട്ടൻ കുഞ്ഞുനാളിലെ ഒരു സൂപ്പർ ഹീറോ പരിവേഷമായിരുന്നു മനസ്സിൽ.
എന്റെ വല്യച്ഛന്റെ കൂടെ (എന്റെ അമ്മയുടെ അച്ഛൻ ;വല്യച്ഛൻ സഖാവ് എം വി രാജു മാസ്റ്റർ ; മുൻ തലശ്ശേരി എംഎൽഎ ) സന്തത സഹചാരി ആയിരുന്നു വാസുഏട്ടൻ . തലശ്ശേരി കലാപകാലത്തും അതിനു ശേഷവും ആർഎസ്എസിനോടുള്ള ചെറുത്തു നില്പുകൾ സഖാവ് എം വി രാജു മാസ്റ്ററോടൊപ്പം നിന്ന് നേരിട്ട സംഭവങ്ങൾ ഒരു പാട് കേട്ടിട്ടുള്ളത് കൊണ്ട് തന്നെ വാസുഏട്ടൻ ഒരു സൂപ്പർ ഹീറോ ആയിരുന്നു മനസ്സിൽ .
വാസുവേട്ടനെ ഒരിക്കൽ മാത്രമേ ഞാൻ നേരിട്ട് കണ്ടിട്ടുള്ളു കൊല്ലപ്പെടുന്നതിന് കുറെ മാസങ്ങൾക്ക് മുൻപ് അമ്മയുടെ വീടിനടുത്തു സർക്കസ് ചന്ദ്രേട്ടന്റെ വീട്ടിൽ വീട് പണിയുമായി ബന്ധപ്പെട്ട് മാർബിൾ ഇറക്കാൻ വന്നപ്പോൾ . വാസുഏട്ടൻ ചൊക്ലി മേഖലയിലെ സിഐടിയു കൺവീനർ കൂടി ആയിരുന്നു .
അന്ന് അമ്മയുടെ വീട്ടിൽ വന്നു വല്യച്ഛന്റെ ഫോട്ടോയിൽ നോക്കി നില്കുമ്പോളാണ് ഞാൻ കാണുന്നത് . വല്യച്ഛന്റെ ഫോട്ടോയിൽ കൈ തൊട്ടു തൊഴുന്നത്കണ്ടിട്ടാണ് ഞാൻ വല്യമ്മയോട് ചോദിക്കുന്നത് ഇതാരാ എന്ന് . വല്യമ്മയാണ് പറഞ്ഞു തന്നത് മോനെ മാമൻ വാസുഏട്ടനാ ഇത് എന്ന് . ചെറുപ്പകാലം തൊട്ടു മനസ്സിൽ കയറിയ ഒരു സൂപ്പർ ഹീറോ മുൻപിൽ വന്നപ്പോളുള്ള ഒരു സന്തോഷമായിരുന്നു വാസുഏട്ടനെ കണ്ടപ്പോൾ ,എന്നെ മടിയിൽ ഇരുത്തിയാണ് സംസാരിച്ചത് .
എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അത് .വാസുഏട്ടൻ വന്നു പോയതിന് ശേഷം കളിക്കാൻ പോയപ്പോൾ ഞാൻ എല്ലാരോടും പറഞ്ഞു എടാ എന്റെ വീട്ടില് മാമൻ വാസുഏട്ടൻ വന്നിന് എന്നെ മടിയിലൊക്കെ ഇരുത്തി സംസാരിച്ചിന് .
അത് പറയുമ്പോൾ മറ്റുള്ളവർകും വളരെ ആകാംഷയും ആഗ്രഹവും ആയിരുന്നു മാമൻ വാസുഏട്ടനോട് ഒന്ന് സംസാരിക്കുക ,ഒന്ന് കാണുക എന്നത് . കാരണം അവരു കേട്ടതും അവരുടെ വീട്ടിലും വാസുവേട്ടൻ ആരായിരുന്നു എന്നും അവരുടെ അച്ഛനമ്മമാർ അവരോട്
പറഞ്ഞ കഥകളിൽ അവർക്കും എന്റെ അതെ അനുഭവമാണ് വാസുഏട്ടനെ കുറിച്ച് .
മുൻ കാലങ്ങളിൽ ഞങളുടെ പ്രദേശങ്ങളിൽ ഇന്നുള്ളതിന്റെ പതിൻ മടങ്ങ് ചെറുത് നില്പുകൾ RSS ആക്രമണങ്ങളിൽ നിന്ന് വേണ്ടി വന്ന കാലങ്ങളിൽ എംവി രാജു മാസ്റ്റർ എല്ലാവർക്കും ഒരു താങ്ങായിരുന്നു .അതിന്റെ നെടും തൂണായിരുന്നു മാമൻ വാസുഏട്ടൻ . തലശ്ശേരി കലാപകാലത്തും അതിനുശേഷവും വല്യച്ഛന്റെ കൂടെ
കോടിയേരി , മാടപ്പീടിക ,ചൊക്ലി , പാറാൽ , പള്ളൂർ , മാഹി , പുന്നോൽ , പന്ന്യന്നൂർ ,മൊകേരി മേഖലകളിൽ ആർഎസ്എസിനോടുള്ള ചെറുത്തു നിൽപ്പും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിരോധങ്ങളും . കൊല്ലപ്പെട്ട ദിവസം രാവിലെ അമ്മയുടെ വീട്ടിൽ നില്കുമ്പോളാണ് സഖാക്കൾ വന്നു വിവരം പറയുന്നത് മാമൻ വാസുവിനെ കൊന്നു എന്ന് .
എന്റെ വലിയമ്മ നിലവിളിച്ചുകൊണ്ട് താഴെ വീഴുന്നത് ഞാൻ കണ്ടു . കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്റെ അമ്മയും വന്നു ,ഞങ്ങൾ എല്ലാരും കൂടിയാണ് വാസുവേട്ടനെ അവസാനമായി കാണാൻ പോയത് . അവിടെ മാറിനിൽക്കുമ്പോൾ അവിടെ ഉള്ള പഴയ സഖാക്കൾ വാസുവേട്ടനെ കുറിച്ച് പറയുന്നത്കേട്ടു ;ചെരുപ്പ് പോലും ഇടാറില്ലലോ ,ചോദിച്ചാൽ ചിരിച്ചോണ്ട് പറയും ആർഎസ്എസ് കാർ ഓടിക്കുമ്പോൾ ഓടാൻ പറ്റൂലല്ലോ എന്ന് എന്നിട്ട് ചിരിക്കും , ഓന് മരണം പുല്ലായിരുന്നു .
ശ്രദ്ധിക്കണം എന്ന് പറഞ്ഞാലും ചിരിച്ചോണ്ട് പറയും എത്ര കാലായി ഓർ നോക്കുന്നതാ എന്നെ . ഇനി ഈ വയസായ സമയത്തെങ്കിലും ഓർക്ക് ആശ തീർക്കണെങ്കിൽ തീർതൊട്ടപ്പ ഇപ്പല്ലേ ഓർക് പറ്റു എന്നും പറഞ്ഞ് ചിരിച്ചോണ്ട് പോകും. വാസു ഒരു പേടിയില്ലാത്തൊനായിരുന്നു . ഓനെ തന്നെ ആയിരുന്നല്ലോ ഓർക് ഏറ്റവും പേടിയും എന്ന് .ഇതൊക്കെ കേട്ട് വാസുവേട്ടന്റെ മുഖം അവസാനമായി ഒന്നു കൂടി നോക്കി ,
മരിച്ച കിടക്കുന്ന വാസുഏട്ടന്റെ മുഖം ഇപ്പോഴും ഓർമ്മ ഉണ്ട് മരണത്തിലും ആ മുഖം ധീരമായിരുന്നു . എനിക്ക് മൃതദേഹത്തിനടുത്ത് തന്നെ കുറച്ചു സമയം നിൽക്കാൻ പറ്റി . വാസുഏട്ടൻ കല്യാണം കഴിച്ചിട്ടില്ല; വാസുഏട്ടന് പെങ്ങളും മരുമക്കളും ആണ് ഉള്ളത് , അവരുടെയെല്ലാം മാമനായിരുന്നു വാസുഏട്ടൻ .
അലമുറയിട്ടു കരയുന്ന പെങ്ങമാരുടെയും മരുമക്കളുടെയെയും ശബ്ദം ഇപ്പോഴും കാതിൽ ഉണ്ട് . അന്ന് കേട്ട കാര്യങ്ങളും കണ്ട കാര്യങ്ങളും എല്ലാം ഓർത്തെടുത്തു പറയുന്നത് ചില വ്യക്തികൾ ,നമ്മുടെ മനസ്സിൽ പതിഞ്ഞ മുഖങ്ങളും അവരുടെ ജീവിതവും എല്ലാം കേൾക്കുകയും കാണുകയും മനസിലാക്കുകയും ചെയ്തതുകൊണ്ട് തന്നെ മുന്നോട്ടുണ്ടായിരുന്ന ജീവിതഘട്ടങ്ങളിൽ ഇന്നേവരെ ഒരു പതർച്ച തോന്നിയിട്ടില്ല .
പിന്നിട്ട വഴികളിൽ നിലപാടുകളിൽ സമരസപ്പെടാതെ നിൽക്കണം എന്ന മനോധൈര്യം തന്നത് ഇത്തരത്തിലുള്ള ആളുകളോടുള്ള അടുപ്പവും അവരോടൊത്തുള്ള ഇടപഴകളുമാണ് . നമ്മൾ പരീക്ഷിക്കപ്പെട്ടേക്കാം പക്ഷെ പതറരുത് എന്ന ഉറച്ച ബോധ്യവും ബോധവും മനസ്സിൽ കോരിയിട്ടത് ഇത്തരത്തിലുള്ള നേരനുഭവങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ് ..
നേരിട്ട് അറിയുന്നവർ രക്തസാക്ഷികളവുമ്പോൾ ഉള്ള വേദന അടങ്ങാത്ത നൊമ്പരമായി മനസ്സിൽ അവശേഷിക്കുന്നു . കാലങ്ങളെത്ര കടന്നുപോയാലും രക്തസാക്ഷി സ്മരണകൾക്ക് ചെറുപ്പമാണ് , ഓർമ്മകളിൽ തിരിയിട്ടു കത്തിനിൽക്കുന്ന കെടാ വിളക്കുകളാണ് രക്തസാക്ഷി സ്മരണകൾ . അത് എപ്പോഴും മായാതെ മറയാതെ തലമുറകൾ കെടാതെ ജ്വലിച്ചു നിൽക്കും .
മാമൻ വാസുഏട്ടന് രക്താഭിവാദ്യങ്ങൾ
https://www.facebook.com/Malayalivartha