രമേശ് വരുന്നത് കൊണ്ട് സോളാര്‍ തീരുമോ? യഥാര്‍ത്ഥ പ്രശ്‌നം അഴിമതി, സോളാര്‍ അണയ്‌ക്കാന്‍ ബോധപൂര്‍വ്വം ശ്രമം, മുഖ്യമന്ത്രി അതിബുദ്ധിമാന്‍
കേളത്തിലെ യഥാര്‍ത്ഥ പ്രശ്‌നം മന്ത്രിസഭാ പുന:സംഘടനയല്ല, രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെട്ട കോടികളുടെ അഴിമതിയിലെ വമ്പന്മാരെ പിടികൂടുകയെന്നുള്ളതാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി അതിബുദ്ധിമാനാണ്. പക്ഷേ ജനത്തിന്റെ സംശയങ്ങള്‍ മാറ്റാന്‍ ഇപ്പോഴത്തെ നീക്കം കൊണ്ടു കഴിയില്ല. പിടിച്ചു നില്‍ക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കില്ല. ശാലു മേനോന്റെ അറസ്റ്റ് മുതല്‍ ജനത്തിന് സംശയമാണ്. സരിതയുടെ മൊഴി രേഖപ്പെടുത്താത്ത നടപടിയെ ജസ്റ്റിസ് വിആര്‍ കൃഷ്‌ണയ്യരെ പോലുള്ളവര്‍ സംശയത്തോടെയാണ് കാണുന്നത്.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരുന്നത് കൊണ്ട് സോളാര്‍ പ്രശ്‌നം തീരുമോ. രണ്ടുമാസമായി കേരളത്തിലെ യഥാര്‍ത്ഥ പ്രശ്‌നം അഴിമതിയാണ്. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ അതുവ്യക്തമാക്കും. കേരളത്തില്‍ ആരും പുന:സംഘടനയെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ബോധപൂര്‍വ്വം ആരോ അത് ഉയര്‍ത്തികൊണ്ടുവരികയാണ്. കള്ളന്മാരെ പിടികൂടി ജനത്തിനു മുന്നില്‍ നിര്‍ത്താതെ സര്‍ക്കാരിന് വിശ്വാസ്യത വീണ്ടെടുക്കാന്‍ ആവില്ല. നമ്മുടെ ജനത്തിന് ഈ കള്ളത്തരം മനസിലാവുകതന്നെ ചെയ്യും. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍, പട്ടയ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല കാര്യങ്ങളും പരിഹരിക്കാതെ കിടക്കുകയാണ്. പിന്നെ എന്തു പറഞ്ഞ് ജനത്തിന്റെ മുമ്പിലെത്തും. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല എന്നത് സത്യമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha