ലാവലിന്‍ കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ സത്യവാങ്മൂലം, ഒപ്പിട്ടത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ
ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറിയും മുന്‍ വൈദ്യുത മന്ത്രിയുമായ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സിബിഐ സത്യവാങ്മൂലം നല്‍കി. ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം പിണറായി വിജയന്‍ അവഗണിക്കുകയായിരുന്നു. സാങ്കേതിക പരിശോധനക്കായി കാനഡയില്‍ സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയന്റെ ഒപ്പം സാങ്കേതിക വിദഗ്ധര്‍ ഇല്ലായിരുന്നുവെന്നും സിബിഐ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ലാവ്‌ലിനുമായി ധാരണപത്രവും വിതരണക്കരാറും ഒപ്പിട്ടത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ്. കരാര്‍ വിശദാംശങ്ങള്‍ പിണറായി മന്ത്രിസഭായോഗത്തില്‍ മറച്ചുവെച്ചു. ക്യാന്‍സര്‍ സെന്ററിന്റെ വിവരങ്ങള്‍ ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്തില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ എതിര്‍പ്പറിയിച്ചാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കരാറില്‍ ഏര്‍പ്പെടണമെന്ന നിര്‍ദേശം പിണറായി അവഗണിച്ചു. വെദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദേശമാണ് അവഗണിച്ചതെന്നും സിബിഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവലിന്‍ കേസിന്റെ ഗൂഢാലോചനയില്‍ ജി. കാര്‍ത്തികേയനെതിരെ തെളിവില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി.
1996'98 കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായിരുന്നു അത്. കരാര്‍ വഴി പൊതു ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2009ലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
പിണറായിയുടെ ആവശ്യപ്രകാരം കുറ്റപത്രം വിഭജിച്ച് വിസ്താരം നടത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം രണ്ടാം തവണയാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha