ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചീറ്റ്; ടൈറ്റാനിയം അഴിമതിയിലും
പാമോയിലിന് പിന്നാലെ ടൈറ്റാനിയം അഴിമതിയില്‍ നിന്നും ഉമ്മന്‍ചാണ്ടി തലയൂരുന്നു. ടൈറ്റാനിയം മാലിന്യനിര്‍മാര്‍ജന പ്ലാന്റ് അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു.
നിയമസഭയ്‌ക്ക് അകത്തും പുറത്തും പ്രതിപക്ഷം കോളിളക്കമുണ്ടാക്കിയ ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് രാപകല്‍ സമരത്തിന്റെ പിന്നാലെ നടക്കുന്ന പ്രതിപക്ഷം അറിഞ്ഞതേയില്ല.
കേസില്‍ നിന്നും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കുന്നതിനെതിരെ നടന്ന വാദപ്രതിവാദത്തിനിടയിലാണ് ലീഗല്‍ അഡൈ്വസര്‍ നിലപാട് അറിയിപ്പും. 414 കോടിയുടെ അഴിമതിയാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ആരോപിക്കപ്പെട്ടത്.
മാലിന്യ നിര്‍മാര്‍ജന പ്ലാനിന്റെ കരാര്‍ മാക്കോ, കമ്പനിയുമായി ഒപ്പിട്ടത് ടൈറ്റാനിയമാണെന്നും സര്‍ക്കാരല്ലെന്നും ലീഗല്‍ അഡൈ്വസര്‍ വാദിച്ചു. എന്നാല്‍ പ്ലാനിന്റെ പ്രവര്‍ത്തനം അവതാളത്തിലായതായി സര്‍ക്കാര്‍ സമ്മതിച്ചു. ഉല്‍പാദനത്തിന് ആവശ്യമായ അസംസ്‌കൃതവസ്‌തുക്കള്‍ ലഭ്യമല്ലാത്തതും ഉല്‍പാദനം ഗണ്യമായി കുറഞ്ഞതുമാണ് കാരണമെന്ന് സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്ന് പ്ലാന്റിനുവേണ്ടി വാങ്ങിയ സാധനങ്ങള്‍ വില്‍ക്കുകയായിരുന്നുവെന്ന് ലീഗല്‍ അഡൈ്വസര്‍ വാദിച്ചു. ജൂലൈ 31 ന് കേസ് പരിഗണനക്കെടുക്കും.
വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായശേഷം താന്‍ കുറ്റക്കാരനെന്ന് കോടതി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കാമെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയ്‌ക്ക് ഉറപ്പുനല്‍കിയിരുന്നു.
https://www.facebook.com/Malayalivartha