ലൈംഗികാരോപണ കേസ്; തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി
ലൈംഗികാരോപണ കേസില്‍ ജോസ് തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. സ്‌ത്രീത്വത്തെ അപമാനിച്ച കേസും കോടതി റദ്ദാക്കി. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി.
മകനെ വിവാഹം ചെയ്യാന്‍ ഏതെങ്കിലും പെണ്‍കുട്ടി അച്ഛനുമായി ബന്ധം പുലര്‍ത്തുമോയെന്ന് കോടതി ആരാഞ്ഞു. ജോസ് തെറ്റയിലിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായ ശേഷവും എം.സി.എ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി എന്തുകൊണ്ട് ബന്ധം തുടര്‍ന്നൂവെന്നും കോടതി ചോദിച്ചു.
ജൂണ്‍ 23നാണ് ജോസ് തെറ്റയിലിനെതിരെ അങ്കമാലി സ്വദേശിനിയായ യുവതി പരാതിയുമായി രംഗത്ത് വന്നത്. മകനെ വിവാഹം കഴിച്ചുതരാമെന്ന് പറഞ്ഞ് എം.എല്‍.എ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതായും പരാതിയിലുണ്ടായിരുന്നു. പീഡനം നടന്നതിനു തെളിവായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വെബ് ക്യാമറയില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു.
യുവതി സത്യവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും കോടതി വിധിയില്‍ ആശ്വാസമുണ്ടെന്നും തെറ്റയില്‍ പ്രതികരിച്ചു. പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha