ഉപമുഖ്യമന്ത്രിസ്ഥാനം ;യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കെ.എം മാണി
ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്കു പോകുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടില്ലെന്നും പറഞ്ഞു.
ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ചചെയ്യണം. മന്ത്രിസഭ പുന:സംഘടന നീട്ടികൊണ്ട് പോകുന്നത് ശരിയല്ലെന്നും എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും മാണി വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി പദത്തിന് അവകാശമുന്നയിച്ച് ലീഗും രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റ് നേരിട്ട് വിളിക്കാതെ ചര്‍ച്ചയക്കില്ലെന്നും ലീഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha