ചെന്നിത്തലയെ മന്ത്രിയാക്കുന്നത് കുരുക്കാന്‍
മുന്‍പ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് രഹസ്യമായി തടയിട്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്നത് കൂടുതല്‍ കുരുക്കാന്‍. സോളാര്‍ വിഷയത്തില്‍ അനുഭവിച്ച നാണക്കേട് രമേശിന്റെ കൂടെ തലയില്‍ കെട്ടിവയ്‌ക്കാനാണ് ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ശ്രമിക്കുന്നതെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. മുമ്പ് ആവശ്യപ്പെട്ടിരുന്ന ആഭ്യന്തര വകുപ്പ് കിട്ടിയാലും മന്ത്രിയാകരുതെന്നാണ് നേതാക്കള്‍ രമേശിനോട് പറഞ്ഞിരിക്കുന്നത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രമേശ് ഒഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയുടെ കീഴിലാകും അദ്ദേഹം. ഇത് കണക്കു കൂട്ടിയാണ് ആന്റണിയെ ഇടപെടുത്തി രമേശിന്റെ മന്ത്രിസഭാപ്രവേശനത്തിന് ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് തിരിച്ചത്. എന്നാല്‍ രമേശ് ഇടഞ്ഞതോടെ ഇന്ന് വീണ്ടും പോകും. ഘടകക്ഷികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്‌തു. അവരെക്കൊണ്ട് രമേശ് മന്ത്രിയാവണം എന്ന് പറയിച്ചു. അതേസമയം ഹൈക്കമാന്‍ണ്ട് പറയാതെ ചെന്നിത്തല നിലപാട് മാറ്റില്ല. ചെന്നിത്തല വന്നാല്‍ വാര്‍ത്ത ചോര്‍ത്തലും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും അവസാനിക്കും എന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ണ്ടിനെ ധരിപ്പിച്ചിരിക്കുന്നത്.
രമേശിന് റവന്യൂ വകുപ്പ് നല്‍കുന്നതോടെ എസ്.എന്‍.ഡി.പി യോഗം പ്രശഅനവുമായി എത്തും. അത് കൂടുതല്‍ പ്രതിസന്ധിക്ക് ഇടയാക്കും. അതിനാല്‍ റവന്യൂ ഏറ്റെടുക്കരുതെന്ന് ഡല്‍ഹിയിലുള്ള രമേശിനെ ഇവിടുത്തെ നേതാക്കള്‍ ഫോണിലൂടെ ഇന്നലെ അറിയിച്ചു.
https://www.facebook.com/Malayalivartha