സരിതയെക്കാണാന്‍ വന്നതെന്തിന്? അമ്മയോടൊപ്പം വന്നത് സഹോദരനോ അടുത്ത ബന്ധുവോ അല്ല, തിരിച്ചറിയല്‍ രേഖപോലും കാണിക്കാതെ കയറ്റിവിട്ടു
സരിത കോടതിയില്‍ മൊഴി നല്‍കുന്നതിന് മുമ്പ് അമ്മയോടൊപ്പം ജയിലില്‍ സരിതയെ സന്ദര്‍ശിച്ചത് തന്റെ സഹോദരനല്ലെന്ന് സരിതയുടെ അമ്മ വ്യക്തമാക്കി. തന്റെ കൂടെ ജയിലില്‍ സരിതയെ കാണാന്‍ വന്നത് അടുത്ത കൂട്ടുകാരിയുടെ മകനാണ്.
സരിതയുടെ അമ്മയുടെ ജയില്‍ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. സരിതയുടെ അമ്മയുടെ കൂടെ വന്നത് സഹോദരനാണെന്നും അടുത്ത ഒരു ബന്ധുവാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സരിതയുടെ അമ്മയാണെന്ന് പറഞ്ഞ് ജയിലിനകത്തേക്ക് കയറ്റിവിട്ടെങ്കിലും കൂടെ വന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ പോലും പരിശോധിക്കാതെയാണ് ജയിലിനകത്തേക്കു കയറ്റിവിട്ടത്. സരിതയെ മറ്റാരും കാണരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്ന സമയത്താണ് സരിതയുടെ ബന്ധു പോലും അല്ലാത്ത മറ്റൊരാള്‍ ജയിലില്‍ സരിതയെ സന്ദര്‍ശിച്ചത്. ഇദ്ദേഹത്തിന്റെ കൈയ്യിലൊരു കത്തുണ്ടായിരുന്നെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. അതേസമയം അഭിഭാഷകനായ ഫെനി ബാലകൃഷ്ണനു പോലും ജയിലില്‍ സരിതയെ കാണാനുള്ള സമ്മതം നല്‍കിയിരുന്നില്ല.
ടീം സോളാറിന്റെ അഭിഭാഷകന് ഫെനിയാണെന്നും വര്‍ഷങ്ങളായി തനിക്ക് ഫെനിയെ അറിയാമെന്നും അതിനാല്‍ അദ്ദേഹത്തെ പൂര്‍ണ വിശ്വാസമുണ്ടെന്നും ഇന്ദിര പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സരിത അനുഭവിക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha