ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു; 5 മരണം,രക്ഷാ പ്രവര്‍ത്തകരും ടൂറിസ്റ്റുകളും മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്
അടിമാലിയ്‌ക്കും നേര്യമംഗലത്തിനും മധ്യേ ചിയപ്പാറയില്‍ രക്ഷാപ്രവര്‍ത്തകരുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 5 മരണം. മണ്ണിടിച്ചിലില്‍ വിനോദ സഞ്ചാരികളും പെട്ടതായി നാട്ടുകാര്‍ പറയുന്നു. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നേവിയുടെ സഹായം തേടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി. ചീയപ്പാറയില്‍ 100 മീറ്റര്‍ നീളത്തിലാണ് മണ്ണിടിഞ്ഞത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നേരത്തെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ആറുപേര്‍ മരിച്ചു. സഹോദരികളായ രണ്ടു പെണ്‍കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചെറുതോണി തടിയമ്പാട് ഉറുമ്പിത്തടത്തില്‍ ജോസിന്റെ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ദുരന്തത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന (16), ജോസ്‌മി (12) എന്നിവര്‍ മരിച്ചു. ജോസും മറ്റ് കുടുംബാഗങ്ങളും പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ചിത്തണ്ണി വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, മാലയിഞ്ചി പാലമറ്റത്ത് പീതാംബരന്റെ ഭാര്യ ശാരദ, കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
ജില്ലയില്‍ പലയിടങ്ങളിലും വാര്‍ത്താവിനമയ സംവിധാനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. റോഡുഗതാഗതവും തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മഴ തുടരുന്നത് പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുകയാണ്. ജില്ലയിലെ വിവിധ ഡാമുകള്‍ തുറന്നു വിട്ടിരിക്കുയാണ്. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നൂറുകണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സജ്ജമായിട്ടില്ല. എറണാകുളം-ധനുഷ്‌കോടി ദേശീയപാതയില്‍ നാല് അടിയോളം വെള്ളം ഉയര്‍ന്നു.
മഴയെത്തുടര്‍ന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്‌ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha