സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വൈകിയ ജഡ്‌ജിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി വിജിലന്‍സ് ഉത്തരവ്
സരിതയുടെ മൊഴിയില്‍ ഉന്നതരെ ആരേയും പരാമര്‍ശിക്കാതിരുന്നതിനാല്‍ ആസ്വാസം കൊണ്ടവര്‍ ഏറെയാണ്. എന്നാല്‍ അവരുടെ മനസിലേക്ക് തീ കോരിയിടുന്നതായിരുന്നു ഇന്നത്തെ ഹൈക്കോടതി വിധി. സോളാര്‍ കേസില്‍ എറണാകുളം അഡീഷണല്‍ സി ജെ എം കോടതി ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി വിജിലന്‍സാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താത്തതിനും അഭിഭാഷകനെ വിലക്കിയതിനുമെതിരെ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. അഡ്വക്കറ്റ് ജയശങ്കറും കെ സുരേന്ദ്രനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സരിതയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്താതെ വൈകിച്ചത് സംഭവവുമായി ബന്ധമുള്ള ഉന്നതര്‍ക്ക് സരിതയെ സ്വാധീനിക്കാന്‍ അവസരം ഒരുക്കിയെന്ന് ആക്ഷേപം ഉയരാന്‍ ഇടയാക്കി. സരിതയ്ക്ക് അഭിഭാഷകനെ അനുവദിക്കാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
എസിജെഎമ്മിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രനും അഭിഭാഷക സംഘടനയ്ക്കു വേണ്ടി അഡ്വക്കറ്റ് ജയശങ്കറുമാണ് പരാതി നല്‍കിയത്. ഈ പരാതികളിന്മേല്‍ അന്വേഷണം നടത്താനാണ് ഉത്തരവായത്. ഹൈക്കോടതി വിജിലന്‍സ് ഡിവൈഎസ്പിയാണ് അന്വേഷിക്കുക. ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കും.
https://www.facebook.com/Malayalivartha