കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കൂടുതല്‍ പരാതി; കൂടുതല്‍ യുവതികള്‍ പീഡനത്തിനിരയായി, ദൃശ്യങ്ങള്‍ പകര്‍ത്തിയതായി സംശയം

കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ ടാറ്റു സ്റ്റുഡിയോയില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് കമ്ബ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സി.സി.ടിവി തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസ് സംശയിക്കുന്നു. ഹാര്‍ഡ് ഡിസ്‌കിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷ് മുങ്ങിയതായാണ് വിവരം. ബെംഗളൂരുവിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. ഉച്ചയോടെയാണ് സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത്.
നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പൊലീസ് ഇതിനകം അടപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha