ആശങ്കയുമായി മുഖ്യമന്ത്രി, മരണ സംഖ്യ ഇനിയും വര്‍ധിക്കും, കേന്ദ്ര സേനയുടെ തിരച്ചില്‍ തുടരുകയാണ്, മുല്ലപ്പെരിയാര്‍ ഡാമിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്...
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണ സംഖ്യയില്‍ വര്‍ധനവുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏഴാംതിയതി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. ഇതില്‍ 13 പേരും ഇടുക്കി ജില്ലക്കാരാണ്. സര്‍വ്വകകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടുക്കിയിലും മറ്റ് ദുരന്തബാധിത പ്രദേശങ്ങളിലും. സൈനികരും ദേശീയ സുരക്ഷാ സേനയും തിരച്ചില്‍ നടത്തുന്നുണ്ട്. ഇടുക്കിയില്‍ മാത്രം 46 സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ജില്ലയില്‍ പലയിടത്തും ഇപ്പോഴും റോഡ് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.
കേന്ദ്രത്തെ സമീപിച്ച് അടിയന്തിര സഹായം അഭ്യര്‍ഥിച്ചതിന്റെ ഫലമായി ദേശീയ ദുരന്ത നിവാരണസേനയുടെ നാല് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. മൂന്ന് സംഘം ഇടുക്കിയിലും ഒരു സംഘം മൂവാറ്റുപുഴയിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒരു സംഘത്തില്‍ ശരാശരി 45 പേരാണുള്ളത്. കേന്ദ്രസേനയുടെ രണ്ട് സംഘം കൂടി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കരസേനയുടെ മൂന്ന് യൂണിറ്റുകളാണ് കേരളത്തിലെത്തിയിട്ടുള്ളത്. ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഓരോ യൂണിറ്റുകള്‍ വീതമാണ് ഉള്ളത്. 70 പേരടങ്ങുന്ന സംഘമാണിത്. നേവിയുടെ സഹായം ഇടുക്കിയിലും എറണാകുളത്തും ലഭിക്കുന്നുണ്ട്. ഇടുക്കി അടിമാലിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റോഡിലെ മണ്ണ് നീക്കിയെങ്കിലും റോഡിന് താഴെയുള്ള മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ മണ്ണ് നീക്കുന്നതിനിടെയാണ് ഒരു കാര്‍ കൂടി കണ്ടെത്തിയത്. ഇതില്‍ നിന്നും ഒരു മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് 134.5 അടിയായി മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. 134 അടി പിന്നിട്ടപ്പോള്‍ പ്രദേശവാസികള്‍ക്ക് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാടിനോട് പരമാവധി വെള്ളമെടുക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഇടുക്കിയിലെ ജലനിരപ്പും ഉയരുന്നുണ്ട്. ദുരന്തങ്ങളെ നേരിടാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരുതലോടെയും സൂക്ഷ്മതയോടെയും പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha