മഴയും മണ്ണിടിച്ചിലും; സോളാറില്‍ നിന്ന് അല്‍പ്പം ആശ്വാസം
കനത്ത മഴയില്‍ ഇടുക്കിയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി ദുരന്തം സംഭവിച്ചത് മുഖ്യമന്ത്രിയെ ഉമ്മന്‍ചാണ്ടിക്ക് ഒരു തരത്തില്‍ രക്ഷയായി. ഒരു മാസമായി അദ്ദേഹത്തിലെ പിന്നാലെ കൂടിയിരിക്കുന്ന സോളാര്‍ വിവാദം മാധ്യമങ്ങളില്‍ നിന്ന് അല്‍പമെങ്കിലും അകന്നു. ജൂണ്‍ 13ന് തുടങ്ങിയതാണ് സോളാര്‍ വിവാദം. ചാനല്‍ച്ചര്‍ച്ചകളിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളിലും ഇനി പ്രകൃതിദുരന്തമായിരിക്കും നിറഞ്ഞു നില്‍ക്കുക. പ്രതിപക്ഷവും ദുരന്തത്തിന് പിന്നാലെയാണ്.
അതേസമയം പ്രളയദുരന്തത്തില്‍ സോളാര്‍ കുതിര്‍ന്ന് പോകാതിരിക്കാന്‍ ഐ ഗ്രൂപ്പ് കരുക്കള്‍ നീക്കി തുടങ്ങി. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി ദൗത്യം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്‌ച തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്താനിരുന്ന മുഖാമുഖം പരിപാടി ചെന്നിത്തല റദ്ദാക്കി. മഴക്കെടുതി മാറിക്കഴിഞ്ഞ ശേഷം ഡല്‍ഹിയിലെ അന്തര്‍നാടകങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തും. എ ഗ്രൂപ്പ് മന്ത്രിമാരുടെ വകുപ്പുകളിലെ അഴിമതിയും മറ്റ് വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ ഐ ഗ്രൂപ്പ് രഹസ്യമായി തീരുമാനിച്ചിട്ടുണ്ട്. ഇരുപക്ഷവും ഇത് തുടര്‍ന്നാല്‍ വലിയ ഗ്രൂപ്പ് യുദ്ധമായിരിക്കും വരും നാളുകളില്‍ ഉണ്ടാവുക.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ മോശം സമയത്ത് എന്തെങ്കിലും വലിയ സംഭവങ്ങള്‍ അദ്ദേഹത്തിന് ആശ്വാസമായിട്ടുണ്ടെന്നതാണ് ചരിത്രം. 2006ല്‍ ഖജനാവ് കാലിയായി പ്രശ്‌നം ഉണ്ടാകാന്‍ തുടങ്ങിയപ്പോഴാണ് സുനാമി അടിച്ചത്. കേന്ദ്രത്തില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും കോടിക്കണക്കിന് രൂപാ ധനസഹായം ലഭിച്ചു. കടല്‍ ഇല്ലാത്ത പാലായില്‍ പോലും സുനാമി ഫണ്ട് ചെലവാക്കി പുലിവാല് പിടിക്കുകയും ചെയ്‌തു. പാമോലിന്‍ കേസിലെ കോടതി പരാമര്‍ശവും പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും വന്നപ്പോഴാണ് ടി.പി ചന്ദ്രശേഖരന്‍ വധം നടന്നത്.
https://www.facebook.com/Malayalivartha