ചെന്നിത്തല-ലീഗ് പോര് മുറുകും, മുസ്ലീംലീഗിന്റെ പാര്‍ലമെന്റിലേക്കുള്ള അധിക സീറ്റു മോഹങ്ങളെല്ലാം ചെന്നിത്തല തല്ലിക്കെടുത്തും
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടഞ്ഞതോടെ ലീഗ് അദ്ദേഹത്തിനെതിരായ നീക്കം ശക്തമാക്കും. ലീഗ് ബാധ്യതയാണെന്ന് കോഴിക്കോട്ട് അദ്ദേഹം നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. അത് പിന്‍വലിച്ചെങ്കിലും ഇരുകൂട്ടരുടെയും ഉള്ളിലെ മുറിവ് ഉണങ്ങിയിട്ടില്ല. രമേശിന് ഉപമുഖ്യമന്ത്രിപദം നല്‍കാനാവില്ലെന്ന് ലീഗ് ഉറച്ചു നിന്നതില്‍ നിന്നത് വ്യക്തമാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് ഒരു സീറ്റു കൂടുതല്‍ ചോദിക്കും. 2014ലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് അധികം നല്‍കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ഇതുരണ്ടും കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ചെന്നിത്തല എതിര്‍ക്കും.
ലോക്‌സഭാ സീറ്റില്‍ അയവു വരുത്തിയേക്കാമെങ്കിലും രാജ്യസഭാ സീറ്റില്‍ അതിനുള്ള സാധ്യത കുറവാണ്. പൊതുതെരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ലീഗിന്റെ രണ്ട് സീറ്റു മാത്രമാണ് യു.ഡി.എഫിന് ഇപ്പോള്‍ ഉറച്ച പ്രതീക്ഷയുള്ളത്. ബാക്കിയുള്ളവയില്‍ ഭൂരിപക്ഷവും സോളാറില്‍ കരിഞ്ഞു വീണു.
ചെന്നിത്തല മന്ത്രിയാകാത്തതിനാല്‍ ദോഷം ലീഗിനു തന്നെ. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് കൂടും. അഞ്ചാം മന്ത്രി പദം നല്‍കിയത് മുതല്‍ തുടങ്ങിയതാണത്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന് ഐ ഗ്രൂപ്പിന്റെ പിന്തുണയും ഉണ്ടാവും. തന്റെ പേരില്‍ ഘടകക്ഷികള്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞതും ലീഗിനെ ഉദ്ദേശിച്ചാണ്. രമേശിനെ മന്ത്രിയാക്കുന്നതില്‍ ലീഗിന് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രിപദം നല്‍കുന്നതിനെ എതിര്‍ത്തു. ആഭ്യന്തരം നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കുകയും ചെയ്‌തു. ഇത് മനസിലായപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പമാണ് താനെന്ന് രമേശ് പറഞ്ഞത്.
https://www.facebook.com/Malayalivartha