സോളാര്‍; മുഖ്യമന്ത്രി വീണ്ടും കുരുക്കില്‍
ഗണ്‍മാനായിരുന്ന സലിംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ വാങ്ങിയ സര്‍ക്കാര്‍ നടപടി വിവാദത്തില്‍. സംസ്ഥാനത്തെ പ്രമാദമായ കേസുകളില്‍ പോലും ഹാജരാകാത്ത എ.ജി സലിംരാജിന്റെ കേസില്‍ നേരിട്ട് ഹാജരായത് മുഖ്യമന്ത്രി ഇടപെട്ടതു കൊണ്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭൂമിതട്ടിപ്പ് കേസില്‍ 2012 ജൂലായ് മുതലുള്ള ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ രേഖകള്‍ പുറത്തു വന്നാല്‍ സോളാര്‍ തട്ടിപ്പിലെ നിര്‍ണായക വിവരങ്ങളും, ഉന്നതരുടെ പങ്കും പുറത്താകുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ സ്റ്റേ സമ്പാദിച്ചത്.
കൊച്ചി ഇടപ്പള്ളിയില്‍ സലിംരാജും ബന്ധുവും നടത്തിയ ഭൂമി തട്ടിപ്പിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. സരിതയെ വിളിച്ചിട്ടുണ്ടെന്ന് സലിംരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന്റെ രേഖകളും പുറത്തു വന്നിരുന്നു. എന്നിട്ടും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. അതേസമയം ഫോണ്‍വിളികള്‍ പുറത്തു വന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് പലര്‍ക്കും ആശങ്കയുണ്ട്. സോളാര്‍ വിവാദത്തില്‍ ഇതുവരെ പുറത്ത് വരാത്ത പല ഉന്നതരുടെയും പേരുകള്‍ പുറത്തുവരാനും സാധ്യതയുണ്ട്. അതിനാലാണ് എ.ജിയെ ഇറക്കി സ്റ്റേ വാങ്ങിയതെന്നറിയുന്നു.
അടുത്തകാലം വരെ സ്വന്തമായി ഫോണില്ലാതിരുന്ന മുഖ്യമന്ത്രി പലപ്പോഴും സലിംരാജിന്റെ മൊബൈലില്‍ സംസാരിച്ചിട്ടുണ്ട്. സലിംരാജിനെ ചോദ്യം ചെയ്‌താല്‍ ഈ വിവരങ്ങള്‍ പുറത്താകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. അതോടൊപ്പം കെട്ടടങ്ങാറായ സോളാര്‍ വിവാദം വീണ്ടും സജീവമാകാതിരിക്കാനാണ് സ്‌റ്റേ വാങ്ങിയതെന്നും അറിയുന്നു. സോളാറിലെ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി അടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ്. അതിനൊക്കെ തടസം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് കോടതിയെ സമീപിച്ചതെന്നും അറിയുന്നു.
https://www.facebook.com/Malayalivartha