കലഹക്കാര്‍ പുറകേ വരട്ടെ...ഒന്നുംകൂടി കിട്ടാനായി മുമ്പേ പറക്കാന്‍ മുസ്ലീംലീഗ്; ഉറപ്പുള്ള 2 ലോക്‌സഭാ സീറ്റില്‍ മുസ്ലീംലീഗിന് കൂട്ട് വേണ്ട, ഒറ്റയ്‌ക്ക് തെരഞ്ഞെടുപ്പിനൊരുങ്ങുന്നു
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ വിശ്വാസമുള്ള രണ്ടു സീറ്റുകള്‍ തങ്ങളുടെ കൈവശമുള്ളപ്പോള്‍ കോണ്‍ഗ്രസുകാരുടെ മുമ്പില്‍ തല കുനിക്കേണ്ടെന്ന അവസ്ഥയിലാണ് മുസ്ലീംലീഗ്. വളരെ നേരത്തെ തെരഞ്ഞെടുപ്പിന് ഒറ്റയ്‌ക്കൊരുങ്ങാന്‍ മുസ്ലീംലീഗ് തീരുമാനിച്ചു. യുഡിഎഫ് സംവിധാനം ഒപ്പം വന്നില്ലെങ്കില്‍ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനൊരുങ്ങുക മാത്രമാണ് പോംവഴിയെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്നും കോണ്‍ഗ്രസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ലീഗ് മറുപടി നല്‍കേണ്ടതില്ലെന്നും കോഴിക്കോട് ചേര്‍ന്ന് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ചായിരുന്നു യോഗം.
ഗ്രൂപ്പ് തര്‍ക്കമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഉന്നയിച്ച ആവശ്യങ്ങള്‍ ഇതു വരെയും പരിഗണിക്കാന്‍ കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ ഇതുവരെയും തയാറാകാത്ത സാഹചര്യത്തിലാണ് മുസ്ലീം ലീഗ് അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രി ഇ.അഹമ്മദ് യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ഇതെല്ലാം മുസ്ലീംലീഗിന്റെ അടവു തന്ത്രങ്ങളാണെന്നാണ് കോണ്‍ഗ്രസുകാരുടെ വിലയിരുത്തല്‍. മൂന്നാമതൊരും ലോക്‌സഭാ സീറ്റാണ് മുഖ്യ വിഷയം. പോരാത്തതിന് ഇ അഹമ്മദിന് ക്യാബിനറ്റ് പദവിയും നല്‍കണം.
https://www.facebook.com/Malayalivartha