ഇന്ന് ചെറിയ പെരുന്നാള്‍.... കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഇത്തവണ ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിക്കുന്നു.... പ്രിയ വായനക്കാര്‍ക്ക് മലയാളി വാര്‍ത്തയുടെ ചെറിയപെരുന്നാള്‍ ആശംസകള്‍

റമദാന്‍ വ്രതം പൂര്‍ത്തിയാക്കി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കുന്നു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാള്‍. ഞായറാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ശവ്വാല്‍ മാസം ആരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു.
ചൊവ്വാഴ്ചയാണെന്ന പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായി. വീടുകളിലും ഈദ് ഗാഗുകളിലും ഒരുക്കങ്ങള്‍ ഗംഭീരമായിരുന്നു. പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേറ്റ് ത സ്ത്രീകളും കുട്ടികളും.
കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതലാണ് റമദാന്‍ വൃതം ആരംഭിച്ചത്. ഇസ്ലാമിക കലണ്ടറായ ഹിജ്‌റയിലെ ഒരു മാസത്തിന്റെ പേരാണ് റംസാന്‍ അഥവ റമദാന്‍. ഇതിന് ശേഷം വരുന്ന ശവ്വാല്‍ മാസത്തിലെ ആദ്യ ദിനത്തിലാണ് മുസ്ലിങ്ങള്‍ ചെറിയ പെരുന്നാള്‍ അഥവ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.
ഈദുല്‍ ഫിത്വര്‍ എന്നാല്‍ മലയാളികള്‍ക്ക് ചെറിയ പെരുന്നാളാണ്. ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമദാന്‍ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍.
ഈദ് നമസ്‌കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുന്‍പ് അന്നേ ദിവസം വീട്ടിലുള്ളവര്‍ക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവന്‍ പേരും ഫിത്വര്‍ സക്കാത്ത് നിര്‍വഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വര്‍ സകാത് നല്‍കേണ്ടത് .
വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ഒരു സ്വാ വീതം നല്‍കണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നല്‍കേണ്ടത്. കേരളത്തില്‍ പ്രധാനമായി നല്‍കുന്നത് അരിയാണ്. ഇപ്പോള്‍ ജനിക്കുന്ന കുഞ്ഞുള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഇത് നിര്‍വ്വഹിക്കണം. പെരുന്നാള്‍ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്‌കാരമാണ് പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം..ഈദ് നമസ്‌കാരം ഈദ് ഗാഹുകളിലും മസ്ജിദുകളിലും നടന്നു വരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ''സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകണം. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. ചെറിയ പെരുന്നാളിന്റെ മഹത്വം ആ വിധം ജീവിതത്തില്‍ പകര്‍ത്താനും അര്‍ത്ഥവത്താക്കാനും കഴിയണം. ഏവര്‍ക്കും ആഹ്ലാദപൂര്‍വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു,'' മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിരുന്നു.
"
https://www.facebook.com/Malayalivartha