പട്ടാളക്കാര്‍ എത്തുന്നതിനു മുമ്പേ സിപിഎം ചാനല്‍ ആദ്യ വെടിപൊട്ടിച്ചു, മുഖ്യമന്ത്രിയും സരിതയും കുശലം പറയുന്ന ഫോട്ടോ റിലീസ്
ഇടതുമുന്നണി സമരം നേരിടാന്‍ പട്ടാളത്തെ വിളിച്ചു വരുത്തിയ ഉമ്മന്‍ ചാണ്ടിയ്‌ക്ക് യുദ്ധം തുടങ്ങും മുമ്പേ സിപിഎമ്മിന്റെ പ്രഹരം. സരിത എസ് നായരെ കണ്ടിട്ടേയില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം നുണയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയോട് സരിത രഹസ്യം പറയുന്ന ചിത്രം കൈരളി-പീപ്പിള്‍ ടി വി പുറത്തുവിട്ടു. 2012 ജനുവരി 14ന് കോട്ടയം ജില്ലയില്‍ കടപ്ലാമറ്റത്തു നടന്ന ജലനിധി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വേദിയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ സമീപത്തുനിന്ന് സരിത ചെവിയില്‍ രഹസ്യം പറയുന്ന ചിത്രമാണ് ചാനല്‍ പുറത്തുവിട്ടത്. കടപ്ലാമറ്റത്തെ പരിപാടിയില്‍ സരിത പങ്കെടുത്തതായി ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു പക്ഷേ താന്‍ കണ്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. ഇത് പൊളിക്കുന്ന ദൃശ്യമാണ് കൈരളി ചാനല്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രി നുണയനും കള്ളനുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ചിത്രമെന്ന് പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.
സരിതാ എസ് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരനായ കോന്നി സ്വദേശി ശ്രീധരന്‍ നായരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2012 ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച്ചയെന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തി.
എന്നാല്‍ ശ്രീധരന്‍ നായര്‍ കാണാന്‍ വന്നപ്പോള്‍ ഒപ്പം സരിത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
https://www.facebook.com/Malayalivartha