മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തേക്കു പോയി; മന്ത്രിമാരെ സമരക്കാര്‍ തടഞ്ഞു
മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു പുറത്തുപോയി. എന്നാല്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ വെച്ച് വി.എസ്.ശിവകുമാറിന്റേയും കെ.എം.മാണിയുടേയും വാഹനങ്ങള്‍ സെക്രട്ടേറിയേറ്റ് ഉപരോധിക്കുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. സെക്രട്ടേറിയേറ്റില്‍ നിന്നും പ്രത്യേക മന്ത്രിസഭാ യോഗം കഴിഞ്ഞ് വരികയായിരുന്ന മന്ത്രിമാരെയാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പോലീസ് ബാരിക്കേഡ് തകര്‍ത്താണ് പ്രവര്‍ത്തകര്‍ മന്ത്രിമാര്‍ തടഞ്ഞത്. പ്രവര്‍ത്തകര്‍ തടഞ്ഞ മന്ത്രിമാരായ കെ.എം.മാണിയും വി.എസ് ശിവകുമാറും തിരിച്ച് സെക്രട്ടേറിയേറ്റിലേക്ക് പോയി
https://www.facebook.com/Malayalivartha