അതിര്‍ത്തിലെ സൈന്യത്തെ അഴിമതി തടയാന്‍ വിളിച്ചുവെന്ന് പ്രകാശ് കാരാട്ട്, ബഹുജന പങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്ന് ദേവഗൗഡ, മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സുധാകര്‍ റെഡ്ഡി
ജമ്മുകാശ്മീരില്‍ അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്കാണ് പട്ടാളത്തെ അയക്കേണ്ടത്. അല്ലാതെ കേരളത്തിലെ അഴിമതി സംരക്ഷിക്കാനല്ലെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതുമുന്നണി സെക്രട്ടേറിയേറ്റ് ഉപരോധം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ കോഴക്കേസില്‍ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ രാജിവെച്ചത്. സമാനമായി ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജിവെക്കുകയാണ് വേണ്ടത്. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിന്റെ ബഹുജന പങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്ന് ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. എന്നിട്ടും എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നുവെന്നും സുധാകര്‍ റെഡ്ഡി ചോദിച്ചു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ സമരം ക്ലൈമാക്‌സിലെത്തിയിരിക്കുന്നുവെന്ന് ആര്‍.എസ്.പി. ദേശീയ ജന.സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha