സമരത്തിന്റെ നിറം മാറുന്നു, പോലീസുകാര്‍ കാഴ്‌ച്ചക്കാര്‍, ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥ, ജീവനക്കാര്‍ വന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
ഇടതുമുന്നണി ആഹ്വാനം ചെയ്‌ത ഉപരോധ സമരത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞതോടെ സമരത്തിന്റെ നിറം മാറുകയാണ്. സെക്രട്ടറിയേറ്റിലെ എല്ലാ വഴികളും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. പ്രത്യേകിച്ചും മന്ത്രിമാര്‍ സഞ്ചരിച്ചിരുന്ന പ്രധാന വഴിയായ ബേക്കറി ജംഗ്‌ഷനും സമരക്കാര്‍ ഏറ്റെടുത്തു. പോലീസ് സംയമനം പാലിക്കുകയാണ്. പോലീസ് വലയം ഭേദിച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇവിടെ ഉപരോധം നടത്തുന്നത്. കോഴിക്കോട് കാസര്‍കോഡ് ജില്ലകളിലെ പ്രവര്‍ത്തകരാണ് ബേക്കറി ജംങ്ഷന്‍ ഉപരോധിക്കുന്നത്. സെക്രട്ടേറിയേറ്റിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുറത്തിറങ്ങേണ്ടത് ഇതുവഴിയാണ്. എളമരംകരീമിന്റെ നേതൃത്വത്തിലാണ് ഉപരോധം.
പ്രത്യേക മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും മാത്രമാണ് പുറത്തിറങ്ങിയത്. തണ്ടര്‍ബോള്‍ട്ട് കമാന്റോകളുടെ സുരക്ഷാ വലയത്തിലായിരുന്നു ഇവര്‍ പുറത്തിറങ്ങിയത്. എന്നാല്‍ മറ്റ് മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാനായിട്ടില്ല. മന്ത്രി വി.എസ്.ശിവകുമാറിന് സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു. ഇടതുമുന്നണി പ്രഖ്യാപിച്ചത് സെക്രട്ടേറിയേറ്റ് ഉപരോധമാണെന്നും അതുകൊണ്ടുതന്നെ മന്ത്രിമാരടക്കം ആരെയും കടത്തിവിടില്ലെന്നുമാണ് നേതാക്കള്‍ അറിയിച്ചത്. സെക്രട്ടേറിയേറ്റ് ജീവനക്കാരേയും കാല്‍നടയാത്രക്കാരെയും സമരക്കാര്‍ തടയുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളെല്ലാം എല്‍.ഡി.എഫ് സമരത്തില്‍ സ്തംഭിച്ചു.
പാളയത്ത് പോലീസ് വാഹനം സമരക്കാര്‍ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയേറ്റ് ജീവനക്കാരുമായി വന്ന പോലീസ് വാഹനമാണ് അടിച്ചുതകര്‍ത്തത്. ബേക്കറി ജംഗ്ഷനിലേക്ക് കേന്ദ്ര സേന നീങ്ങിയിട്ടുണ്ട്. കനകക്കുന്നില്‍ പോലീസ് വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസുകാര്‍ക്ക് ഭക്ഷണവുമായി പോയിരുന്ന വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്.
https://www.facebook.com/Malayalivartha