സമരം പൊടിപൊടിക്കട്ടെ... കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് സരിതയ്‌ക്ക് ജാമ്യം
സോളാര്‍ കേസില്‍ സരിത.എസ്.നായര്‍ക്ക് ജാമ്യം. പെരുമ്പാവൂര്‍ സ്വദേശി നജാദ് നല്‍കിയ കേസിലാണ് സരിതക്ക് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. സോളാറിന്റെ പേരില്‍ 40 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ചാണ് സജാദ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ കത്ത് അടക്കം കാണിച്ചാണ് പറ്റിച്ചതെന്നായിരുന്നു സജാദിന്റെ പരാതി.
ഒരു കേസില്‍ ജാമ്യം ലഭിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സരിതക്ക് മറ്റ് കേസുകളില്‍ കൂടി ജാമ്യത്തിന് അപേക്ഷ നല്‍കാനുള്ള സാഹചര്യവുമുണ്ട്.
https://www.facebook.com/Malayalivartha