മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ പരാതി നല്‍കിയ ശേഷമല്ലേ കുരുവിളക്കെതിരെ കേസെടുത്തത്-ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ ബാംഗ്ലൂര്‍ വ്യവസായിയായ എം.കെ.കുരുവിള സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണംതട്ടിയെന്ന പരാതിയെ കുറിച്ചാണ് കുരുവിള ഹര്‍ജി നല്‍കിയത്. പരാതി നല്‍കിയ ശേഷമാണോ ഇയാള്‍ക്കെതിരെ കേസെടുത്തതെന്നും കോടതി സര്‍ക്കാരിനുവേണ്ടി ഹാജരായ എജിയോട് ചോദിച്ചു. തനിക്കു ലഭിച്ച രേഖകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ജസ്‌റ്റിസ് വി.കെ മോഹനന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ കുരുവിള പരാതി നല്‍കിയ ശേഷമല്ലേ ഇയാള്‍ക്കെതിരെ കേസെടുത്തുതെന്ന ചോദ്യത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. താന്‍ നല്‍കിയ പരാതി പോലീസ് ശരിയായി അന്വേഷിക്കുന്നില്ലെന്നും അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കുരുവിള ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha