സഖാക്കളെ നിങ്ങള്‍ക്ക് തടയാന്‍ ഞങ്ങളെ കിട്ടില്ല, സെക്രട്ടറിയേറ്റിന് രണ്ടു ദിനം അവധി, പിന്നെ സ്വാതന്ത്ര്യ ദിനം, ശനി, ഞായര്‍... പേടിക്കണ്ട മന്ത്രിമാരും വരില്ല
നാട്ടിലെ പോലീസിനെക്കണ്ട് സഖാക്കള്‍ വിരളില്ലെന്ന് മനസിലായാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് പട്ടാളത്തെ വിളിച്ചത്. എന്നാല്‍ മരിക്കാന്‍ തയ്യാറായി ചെമ്പട തലസ്ഥാനം നിറഞ്ഞപ്പോള്‍ അവര്‍ ഒന്നു ചിന്തിച്ചു. പ്രകേപനം ഉണ്ടാക്കി എന്തെങ്കിലും അനിഷ്‌ട സംഭവങ്ങളുണ്ടായാല്‍ ഉത്തരം പറയാന്‍ ആരും വരില്ല. സെക്രട്ടറിയേറ്റില്‍ എത്തിയ മന്ത്രിമാര്‍ വീട്ടിലെത്താന്‍ പാടുപെട്ടിരുന്നു. അതിനെക്കാളും കഷ്‌ടമായിരുന്നു ഉദ്യോഗസ്ഥരുടെ കാര്യം. വാഹനങ്ങളുമായി വന്ന അവര്‍ തിരികെ പോയത് പോലീസ് വണ്ടിയിലാണ്. ദിവസം കഴിയുന്തോറും സമരം ശക്തിപ്പെടും. പാര്‍ലമെന്റില്‍ പോലും സോളാര്‍ സംസാര വിഷയമാണ്. ഈയൊരവസരത്തില്‍ രക്തച്ചൊരിച്ചില്‍ സംഭവിച്ചാല്‍ എല്ലാം തീരും. അത്‌കൊണ്ട് പരമാവധി ഒഴിഞ്ഞുമാറുകയാവും നല്ലത് എന്ന തീരുമാനത്തില്‍ യുഡിഎഫ് എത്തിച്ചേര്‍ന്നു. അങ്ങനെ സെക്രട്ടറിയേറ്റിന് നാളെയും മറ്റന്നാളും അവധി നല്‍കി.
സര്‍ക്കാരിന് തുറന്ന മനസാണ് ഉള്ളതെന്ന് യുഡിഎഫ് യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.ഉപരോധസമരത്തിനിടയിലും സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സമരം ചെയ്യാനുള്ള അവകാശത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. നിയമവാഴ്ച്ചയെ വെല്ലുവിളിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടേണ്ടിവരും. ഈ സാഹചര്യത്തിലാണ് കേന്ദ്രസേനയെ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസുകളിലെ രണ്ടെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.വെള്ളിയാഴ്ച്ചക്കം അഞ്ച് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസന്വേഷണം അവസാനിച്ചതിന് ശേഷം പരാതി ഉണ്ടെങ്കില്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സമരം കൂടുതല്‍ ശക്തമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. സെക്രട്ടറിയേറ്റിന് അവധി നല്‍കിയത് സമരം വിജയിച്ചതിന്റെ സൂചനയെന്ന് സിപിഎം വിലയിരുത്തി.
https://www.facebook.com/Malayalivartha