സമരം തീര്‍ക്കാന്‍ ചര്‍ച്ചയില്ല, മധ്യസ്ഥര്‍ വേണ്ട, രാജിവയ്‌ക്കുന്ന മുഹൂര്‍ത്തം പ്രതിപക്ഷത്തെ അറിയിച്ചാല്‍ മാത്രം മതിയെന്ന് കോടിയേരി ബാലകൃഷ്‌ണന്‍
ഉപരോധ സമരം തീര്‍ക്കാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്നും മധ്യസ്ഥര്‍ വേണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. ചര്‍ച്ചയുടെ പ്രശ്‌നം പോലുമില്ല. മുഖ്യമന്ത്രി രാജിവയ്‌ക്കുന്ന മുഹൂര്‍ത്തം മാത്രം അറിയിച്ചാല്‍ മതിയാകും. എല്‍ഡിഎഫ് കണ്‍വീനറോട് ഉമ്മന്‍ ചാണ്ടിക്ക് തന്നെ സംസാരിക്കാമല്ലോയെന്നും കോടിയേരി ചോദിച്ചു. ഏകാംഗഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സെക്രട്ടറിയേറ്റ് പൂട്ടിയതുകൊണ്ട് സമരം തീരില്ലെന്നും കോടിയേരി പറഞ്ഞു.
പ്രതിപക്ഷം ചര്‍ച്ചയ്‌ക്ക് തയ്യാറാവണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉപരോധ സമരം തീര്‍ക്കാന്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫിലെത്തിയ മുന്നണികളെ ഇതിനായി ഉപയോഗിക്കാമെന്നും ഇന്നലെ നടന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
https://www.facebook.com/Malayalivartha