സമരം പിന്‍വലിച്ചാല്‍ ജുഡീഷ്യല്‍, സിബിഐ ഉള്‍പ്പെടെ ഏതുതരത്തിലുള്ള അന്വേഷണവുമാകാമെന്ന് യുഡിഎഫ്, അവധി നല്‍കിയത് പ്രതിപക്ഷവുമായുള്ള ധാരണ പ്രകാരം
എല്‍ഡിഎഫ് ഇപ്പോള്‍ നടത്തുന്ന ഉപരോധ സമരം പിന്‍വലിച്ചാല്‍ ഏതുതരത്തിലുള്ള അന്വേഷണവുമാകാമെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. ഉപരോധ സമരം പിന്‍വലിച്ചാല്‍ മാത്രം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് യുഡിഎഫില്‍ ധാരണ. മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളുമായും മന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. തീരുമാനം ഇടത് നേതാക്കളെ അറിയിക്കും.
സെക്രട്ടറിയേറ്റിന് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയത് പ്രതിപക്ഷവുമായുള്ള ധാരണ പ്രകാരമാണെന്ന് മുഖ്യമന്ത്രി യുഡിഎഫ് യോഗത്തില്‍ വെളിപ്പെടുത്തി. അവധി നല്‍കിയതിനെതിരെ യുഡിഎഫ് ഘടകകക്ഷികള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
അതേസമയം ഉപരോധ സമരം തീര്‍ക്കാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്നും മധ്യസ്ഥര്‍ വേണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. ചര്‍ച്ചയുടെ പ്രശ്‌നം പോലുമില്ല. മുഖ്യമന്ത്രി രാജിവയ്‌ക്കുന്ന മുഹൂര്‍ത്തം മാത്രം അറിയിച്ചാല്‍ മതിയാകും. എല്‍ഡിഎഫ് കണ്‍വീനറോട് ഉമ്മന്‍ ചാണ്ടിക്ക് തന്നെ സംസാരിക്കാമല്ലോയെന്നും കോടിയേരി ചോദിച്ചു. ഏകാംഗഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സെക്രട്ടറിയേറ്റ് പൂട്ടിയതുകൊണ്ട് സമരം തീരില്ലെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha