സമരം കൈവിട്ടു പോയതോടെ എല്‍ഡിഎഫ് ഉപരോധം പിന്‍വലിച്ചു
സ്വാതന്ത്ര്യദിനം അലങ്കോലമാകുമെന്നും സമരം കൈ വിട്ട് പോകുമെന്നും ഉറപ്പായതോടെയാണ് എല്‍.ഡി.എഫ് അനിശ്ചിതകാല ഉപരോധ സമരം രണ്ടാം ദിവസം അവസാനിപ്പിച്ചത്. സ്വാതന്ത്രദിന പരേഡ് മുടക്കിയപ്പോഴേ നേതാക്കളില്‍ ആശങ്കയുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ തലസ്ഥാനത്തേക്ക് ഒഴുകിക്കൊണ്ടിരുന്നതും നേതൃത്വത്തെ ഭയപ്പെടുത്തി. സ്വാതന്ത്രദിനാഘോഷം എന്തെങ്കിലും കാരണവശാല്‍ സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലമായാല്‍ സര്‍ക്കാര്‍ എല്‍.ഡി.എഫിനും സമരത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും എതിരെ തിരിയും. അപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറും. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായവുകയും പാര്‍ട്ടിക്കും മുന്നണിക്കും എക്കാലവും കളങ്കമാവുകയും ചെയ്യും.
നേതാക്കള്‍ പ്രതീക്ഷതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ ഫണ്ട് ഉള്‍പ്പെടെ പ്രശ്‌നമായി. ഉത്‌പന്ന പിരിവ് അടക്കം നടത്തിയെങ്കിലും പ്രവര്‍ത്തര്‍ കൂടിവന്നതോടെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ വരും ദിവസങ്ങളിലാവുമോ എന്നും ആശങ്കയുണ്ടായി. അന്‍പതിനായിരത്തിലധികം പ്രവര്‍ത്തകരാണ് തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ചിരുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനടക്കം ബുദ്ധിമുട്ടുണ്ടായി. കുളിക്കുന്നതിന് രാവിലെ വെള്ളായണി കായലിലും കരമനയാറിന്റെ തിരുവല്ലം ഭാഗത്തും വാഹനങ്ങളില്‍ പ്രവര്‍ത്തകരെ എത്തിച്ചിരുന്നു. എന്നാല്‍ കക്കൂസ് സൗകര്യം ഒരുക്കാന്‍ സംവിധാനം ഇല്ലായിരുന്നു. പൊതു കക്കൂസുകള്‍ നഗരത്തില്‍ വളരെ കുറവാണ്. ഉള്ളതില്‍ തന്നെ എല്ലാ പ്രവര്‍ത്തകരും ഉപയോഗിച്ച് കഴിഞ്ഞ് കൃത്യസമയത്ത് സമരത്തിന് എത്താനാവില്ല.
പാര്‍ട്ടിയുടെ സ്ഥാപനങ്ങളിലും മറ്റും കിടക്കാന്‍ പോലും പരിമിതമായ സൗകര്യങ്ങളേ ഉള്ളൂ. എല്ലാം കൂടി കണക്കിലെടുത്തപ്പോള്‍ സ്വാതന്ത്രദിനത്തിന് മുമ്പ് ഉപരോധം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ട അക്രമങ്ങള്‍ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് നിയന്ത്രിക്കാനാവുമോ എന്ന് ഇന്നലെ രാത്രി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സംശയം ഉണ്ടായി. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാലുടന്‍ സമരം പിന്‍വലിക്കുകയായിരുന്നു.
സമരം എങ്ങനെ അവസാനിപ്പിക്കും എന്ന ആശങ്കയിലായിരുന്ന യു.ഡി.എഫ് എല്‍.ഡി.എഫിനെ ചര്‍ച്ചയ്‌ക്ക് വിളിച്ചെങ്കിലും അവര്‍ തയ്യാറായില്ല. അതിന്റെ പശ്ചാത്തലത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha