പിണറായി വിജയന്‍ സഖാക്കളെ വഞ്ചിച്ചെന്ന് കെ. സുരേന്ദ്രന്‍, ഒത്തുതീര്‍പ്പ് നടന്നത് യൂസഫലിയുടെ നേതൃത്വത്തില്‍, ടിപി വധക്കേസില്‍ വിലപേശല്‍ നടത്തി
സര്‍ക്കാറിനെതിരായ ഉപരോധ സമരം പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പതിനായിരക്കണക്കിന് സഖാക്കളെ വഞ്ചിച്ചെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. യു ഡി എഫ് നേതാക്കളുമായി ഇത് സംബന്ധിച്ച് പിണറായി വിലപേശല്‍ നടത്തിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഒത്തുതീര്‍പ്പ് നടന്നത് എം എ യൂസഫലിയുടെ നേതൃത്വത്തിലായിരുന്നു. ടി പി വധക്കേസ് ഒഴിവാക്കാന്‍ യു ഡി എഫുമായി വിലപേശല്‍ നടത്തി.
പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടാണോ സമരം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പിണറായി വ്യക്തമാക്കണം. ആത്മാഭിമാനം ഉണ്ടെങ്കില്‍ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രാജി വെക്കണം. ഇത് സംബന്ധിച്ച് മൗനം വെടിഞ്ഞില്ലെങ്കിലും സഖാക്കളോട് വി എസ് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha