ബിജു രാധാകൃഷ്‌ണന്‍ രക്ഷപ്പെടുന്ന സമയത്ത് ശാലുമേനോന്‍ നല്‍കിയ ഫോണ്‍ ഝാര്‍ഖണ്ടില്‍ നിന്നും കണ്ടെടുത്തു
തൃശൂരില്‍ നിന്നും ബിജു രാധാകൃഷണന്‍ രക്ഷപ്പെടുന്ന സമയത്ത് ശാലു മേനോന്‍ ബിജുവിന് നല്‍കിയ ഫോണ്‍ പോലീസ് കണ്ടെടുത്തു. പ്രത്യേക അന്വേഷണ സംഘം ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഫോണ്‍ കണ്ടെത്തിയത്. ബിജുവിനെ രക്ഷപ്പെടുത്തിയത് ശാലുവാണെന്ന് നേരത്തേതന്നെ വാര്‍ത്തകളുണ്ടായിരുന്നു. ശാലുവിന്റെ ഫോണും കൊണ്ടാണ് ബിജു അന്ന് രക്ഷപ്പെട്ടത്. ബിജു ഇത് ഒരു കടയില്‍ വില്‍പ്പന നടത്തുകയും ഒരു തമിഴ്‌നാട് സ്വദേശി വാങ്ങുകയും ചെയ്തിരുന്നു. അയാള്‍ ഝാര്‍ഖണ്ഡിലാണുള്ളത്. ഇയാളില് നിന്നാണ് ഫോണ് കണ്ടെത്തിയത്. ഇത് ഉടന്‍ രാസപരിശോധനയ്ക്ക് വിധേയമാക്കും.
https://www.facebook.com/Malayalivartha