ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ്
ഉപരോധ സമരം ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ തീര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ആശ്വസിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ നഷ്‌ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ പറ്റുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശ്വാസം. എന്നാല്‍ സെക്രട്ടറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ എല്‍.ഡി.എഫ്. ഉറച്ചു നില്‍ക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയായി. എന്നാല്‍ എല്‍.ഡി.എഫ് പ്രതിഷേധം മൂലം പരിപാടി അനിശ്ചിതത്വത്തിലായി. തിരുവനന്തപുരം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചതിന് പിന്നാലെ ഈ മാസം 17ന് മലപ്പുറത്ത് നടത്താനിരുന്ന പരിപാടിയും മാറ്റിവച്ചു.
മറ്റ് ജില്ലകളിലെ പരിപാടികളും പ്രതിഷേധം അടങ്ങുന്നത് വരെ മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഒന്നാം ഘട്ടത്തിലെ അപാകതകള്‍പരിഹരിച്ചാണ് രണ്ടാം ഘട്ട ജന സമ്പര്‍ക്ക പരിപാടി വിഭാവനം ചെയ്തത്. രോഗികളടക്കമുള്ളവരുടെ കാത്തിരിപ്പ് ഒഴിവാക്കി പരിപാടി നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
https://www.facebook.com/Malayalivartha