ഒരു സമരരീതി മാത്രമാണ് അവസാനിച്ചത്, മറ്റൊരു സമരം ഇരമ്പാന്‍ പോകുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടിവരും
സോളാര്‍ തട്ടിപ്പിന് കുട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ചില്ലെങ്കില്‍ വലിയൊരു സമരവുമായി മുന്നോട്ടുപോകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തുടര്‍ സമരങ്ങള്‍ എല്‍ ഡി എഫ് യോഗം ചേര്‍ന്ന് തീരുമാനിക്കും. ഇവിടെ ഒരു സമരരീതി മാത്രമാണ് അവസാനിച്ചത്. മുഖ്യമന്ത്രിക്കെതിരായ സമരം തുടരും. മറ്റൊരു സമരം ഇരമ്പാന്‍ പോകുന്നതില്‍ സംശയം വേണ്ടെന്നും പിണറായി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ പൊതുപരിപാടികള്‍ തുടര്‍ന്നും ഉപരോധിക്കുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏറെ നാളത്തെ സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം. സമരം പിന്‍വലിച്ചത് സംബന്ധിച്ച് ചില ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വസ്തുതയില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് പിന്നോട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടിവരും.
https://www.facebook.com/Malayalivartha