കോടിയേരി പുതിയ ഗ്രൂപ്പ് നേതാവ്, കോടിയേരി പുതിയ ഗ്രൂപ്പ് നേതാവ്, പിണറായി ഇപ്പോള്‍ പേടിക്കുന്നത് അച്യുതാനന്ദനെയല്ല കോടിയേരിയെയാണ്
സി.പി.ഐ എമ്മില്‍ പുതിയ ഗ്രൂപ്പ്; കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തില്‍. ഇക്കാലമത്രയും വി.എസ് അച്ച്യുതാനന്ദനും പിണറായി വിജയനുമായിരുന്നു ഗ്രൂപ്പ് നേതാക്കള്‍.
പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ അകപ്പെട്ടതോടെയാണ് സി.പിഎമ്മില്‍ പുതിയ ഗ്രൂപ്പ് ഉടലെടുത്തത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ആഭ്യന്തരമന്ത്രിയായതോടെ പാര്‍ട്ടിയില്‍ പുതിയ ശക്തികേന്ദ്രം രൂപം കൊണ്ടു.ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയുമായി കൂറുപുലര്‍ത്താനും കോടിയേരി ശ്രദ്ധിച്ചു. ഇത് പിണറായിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്നാലും കോടിയേരിയെ ഒപ്പം നിര്‍ത്തി പിണറായി മുന്നോട്ടുപോയി.
ലാവ്‌ലില്‍ കേസില്‍ സി.ബി.ഐ നടത്തിയ നീക്കങ്ങള്‍ പിണറായിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നായനാരേയും പിണറായി തെറ്റിദ്ധരിപ്പിച്ചെന്ന സി.ബി.ഐ കണ്ടെത്തലോടെ പിണറായിക്ക് തിരിച്ചു വരവിനുള്ള സാധ്യത മങ്ങി. ഇതിനെ തുടര്‍ന്ന് കോടിയേരി നേതൃത്വം പിടിക്കാന്‍ വീണ്ടും രംഗത്തെത്തി.
കെ.എം മാണിയെ മുന്നില്‍ നിര്‍ത്തി സര്‍ക്കാരുണ്ടാക്കണമെന്ന ആശയത്തിനു പിന്നിലും കോടിയേരിയാണുള്ളത്. മാണിയെ പ്രകീര്‍ത്തിച്ച് കോടിയേരി നടത്തുന്ന പ്രസ്‌താവനയക്ക് പിന്നിലുള്ള അപകടം പിണറായി തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മറിക്കാനുള്ള കോടിയേരിയുടെ ശ്രമം പിണറായി തടഞ്ഞത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങളില്ലെന്ന് പിണറായി ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. ഉമ്മന്‍ചാണ്ടിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കണമെന്നുള്ള പിണറായിയുടെ ആവശ്യവും സര്‍ക്കാരിനെ അട്ടിമറിക്കരുത് എന്നു തന്നെയാണ്.
കോടിയേരിയുടെ ഗ്രൂപ്പില്‍ തോമസ് ഐസക്, എം.എ.ബേബി, എ.കെ ബാലന്‍ എന്നീ പ്രമുഖ നേതാക്കളുണ്ട്. ഇവരൊക്കെ തന്നെ സര്‍ക്കാരുണ്ടാക്കണമെന്ന ചിന്താഗതിക്കാരാണ്.
ഫലത്തില്‍ പിണറായി പേടിക്കുന്നത് അച്യുതാനന്ദനെയല്ല, കോടിയേരിയെയാണ്.
https://www.facebook.com/Malayalivartha