ഇന്ത്യന്‍ മനസുകളില്‍ സ്വാതന്ത്ര്യത്തിന്റെ അലകളുയരുന്നു, എല്ലാവര്‍ക്കും നന്മ നിറഞ്ഞ സ്വാതന്ത്യദിനാശംസകള്‍
ഇത് നമ്മുടെ അറുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനമാണ്. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാക്കി മാറ്റിയ ഒരുകൂട്ടം മഹാത്മാക്കള്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുകയാണ്. സര്‍വ്വവും ത്യജിച്ച് ആ മഹാന്മാര്‍ നമുക്കു നേടിത്തന്ന സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടയാണ്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണെന്ന് രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ആഭ്യന്തര സുരക്ഷയും അതിര്‍ത്തിയിലെ സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ രാജ്യം പ്രതിജ്ഞാ ബന്ധമാണ്. അതിര്‍ത്തിയില്‍ സമാധാനം പുലരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ക്ഷമക്ക് പരിധിയുണ്ട്. രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും പുരോഗമനവും ഉറപ്പിക്കുന്നതില്‍ ഓരോ തെരഞ്ഞെടുപ്പിനും പങ്കുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭാവിയില്‍ സുസ്ഥിരമായ ഭരണം രാജ്യത്ത് ഉറപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യസുരക്ഷക്ക് പലമേഖലകളില്‍ നിന്നും വെല്ലുവിളി നേരിടുന്നുണ്ട്. ഛത്തീസ്ഖഡിലെ മാവോയിസ്റ്റ് അക്രമങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. നിങ്ങളുടെ തീരുമാനത്തിലാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി എന്ന് പറഞ്ഞാണ് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha