ശാലുവിന്റെ ഫോണ്‍ ഝാര്‍ഖണ്ഡില്‍ നിന്ന് കണ്ടെത്തിയതില്‍ ദുരൂഹത
ശാലു മേനോന്‍ ബിജുരാധാകൃഷ്‌ണന് കൊടുത്ത ഫോണ്‍ ഝാര്‍ഖണ്ഡില്‍ നിന്ന് കണ്ടെടുത്തതില്‍ ദുരൂഹത. ഫോണിലെ വിവരങ്ങളും സിംകാര്‍ഡും മാറ്റിയ ശേഷം അന്യസംസ്ഥാനത്തെവിടെയെങ്കിലും കൊണ്ട് വിറ്റതാണെന്ന് കരുതുന്നു. അതേസമയം അറസ്‌റ്റിലായ സമയത്ത് ബിജുവിന്റെ കയ്യില്‍ ഫോണ്‍ ഉണ്ടായിരുന്നെന്നും പൊലീസ് അത് പിടിച്ചെടുത്ത് രേഖകള്‍ നശിപ്പിച്ച ശേഷം വിറ്റതാണെന്നും ആക്ഷേപമുണ്ട്. ശാലുവിന്റെ ഫോണില്‍ നിന്ന് ആഭ്യന്തരമന്ത്രിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും പലതവണ വിളിച്ചിരുന്നു. അതിന്റെ കാള്‍ ലിസ്റ്റ് പുറത്തുവന്നതുമാണ്. അതിനാല്‍ ഫോണ്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിറ്റതാകാമെന്നും കരുതുന്നു.
ഒരു മന്ത്രി പുത്രനും ശാലുവും ആലപ്പുഴയിലെ ഒരു റിസോര്‍ട്ടിലും ദുബായിലും താമസിച്ചതായി പലരും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെയുള്‍പ്പെടെ തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ഫോണ്‍ കണ്ടെടുത്തത്. ശാലുവിനെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗമാക്കിയതിന് പിന്നില്‍ അടക്കമുള്ള തട്ടിപ്പുകള്‍ പുറത്തുവരാന്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിഞ്ഞേക്കും. ശാലുവും ബിജുവും ആരുമായിട്ടൊക്കെ ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഫോണിലെ സിംകാര്‍ഡും മെമ്മറി കാര്‍ഡും പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. എറണാകുളത്തുള്ള ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ശാലുവുമായും സരിതയുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇയാളാണ് ഫോണിലെ രേഖകള്‍ മാറ്റുന്നതിന് സര്‍ക്കാരിനെ സഹായിച്ചത്.
പണം നഷ്ടപ്പെട്ട പലരും പരാതി നല്‍കിയിട്ടില്ല. അതില്‍ പലരും നാണക്കേടു കൊണ്ടും ചിലരുടെ കയ്യിലുണ്ടായിരുന്നത് കള്ളപ്പണവും ആയത് കൊണ്ടുമാണ്. അവരെ രക്ഷിക്കാന്‍ കൂടിയാണ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നറിയുന്നു. അതേസമയം ഡ്യൂപ്‌ളിക്കറ്റ് സിം എടുത്ത ശേഷം സൈബര്‍ സെല്ലിന്റെ സഹയത്തോടെ ഫോണ്‍ പട്ടിക കണ്ടെത്താനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha