പ്രവര്‍ത്തകരുടെ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് കോടിയേരി
സെക്രട്ടേറിയറ്റ് ഉപരോധ സമരം പെട്ടന്നു നിര്‍ത്തിയതില്‍ സി.പി.എമ്മിലേയും മറ്റു ഘടകകക്ഷികളിലേയും അണികള്‍ അമര്‍ഷത്തിലാണ്. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും സി.പി.എം നേതൃത്വത്തിന് വന്‍ വിമര്‍ശനങ്ങളാണ് സ്വന്തം അണികളില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ഇതോടെ വിശദ്ദീകരണവുമായി നേതാക്കള്‍ രംഗത്തെത്തി.
പ്രവര്‍ത്തകരുടെ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. സമരം നിര്‍ത്തിയില്ലായിരുന്നെങ്കില്‍ നഗരം ചോരക്കളമായേനെയെന്നും കോടിയേരി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വ്യക്തമാക്കി.
ജില്ലാകമ്മിറ്റി അംഗങ്ങള്‍ നേതൃത്വത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യം നേതാക്കള്‍ നേരത്തെ എങ്ങനെയാണ് അറിഞ്ഞതെന്ന് കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചു. അതേസമയം എല്ലാ ജില്ലാ കമ്മിറ്റികളും വിളിച്ച് ചേര്‍ത്ത് സമരം അവലോകനം ചെയ്യാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha