ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുമെന്ന് താന്‍ ഉറപ്പു നല്‍കിയിട്ടില്ല-തിരുവഞ്ചൂര്‍
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുമെന്ന് താന്‍ ഉറപ്പു നല്‍കി എന്ന ആരോപണം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തള്ളി. ഇത്തരത്തില്‍ താന്‍ ആരോടും സംസാരിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാന്‍ ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ഉപരോധ സമരം അവസാനിച്ച ദിവസം താന്‍ പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വേണ്ടിയായിരുന്നു. സംഘര്‍ഷാവസ്ഥയുണ്ടായപ്പോള്‍ പിണറായി നേരിട്ടെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കിയിരുന്നു. അതിനാലാണ് പിണറായിയെ അഭിനന്ദിച്ചതെന്നും തിരുവഞ്ചൂര്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരിട്ടു വിളിച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു നല്‍കിയതായി സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ പറഞ്ഞിരുന്നു. കണ്ണുരില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് ഗോവിന്ദന്‍ മാസ്‌റ്റര്‍ ഇങ്ങനെ പറഞ്ഞത്.
https://www.facebook.com/Malayalivartha