എം.വി ഗോവിന്ദനെ തള്ളി പിണറായി; ഉപരോധ സമരം അവസാനിക്കുന്നതിനു മുമ്പ് ചര്‍ച്ച ഉണ്ടായിട്ടില്ല
എം.വി ഗോവിന്ദന്‍ പറഞ്ഞ തരത്തില്‍ ഒരു സംഭാഷണം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായി നടന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
തിരുവഞ്ചൂര്‍ പിണറായിയെ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താം എന്ന് ഉറപ്പു നല്‍കി എന്നാണ് സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞത്. ഒരു പൊതുചടങ്ങിലാണ് എം.വി ഗോവിന്ദന്റെ പ്രസ്‌താവന വന്നത്.
ഉപരോധ സമരം പിന്‍വലിക്കും മുമ്പ് ചര്‍ച്ച നടന്നിട്ടില്ല. എന്നാല്‍ സമരം അവസാനിച്ച ശേഷം തിരുവഞ്ചൂരുമായി സംസാരിച്ചു. അന്ന് വൈകുന്നേരമാണ് സംസാരിച്ചത് സംസാരിച്ചതെന്തെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും പിണറായി വ്യക്തമാക്കി.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഇക്കാര്യം നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha