അവസാനം വിഎസിനും പരാതി, സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ച രീതി ശരിയായില്ല, അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി
വിജയകരമായി തീരുമായിരുന്ന സെക്രട്ടറിയേറ്റ് ഉപരോധസമരം പെട്ടന്ന് അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധ സമരം അവസാനിപ്പിച്ച രീതി ശരിയായില്ലെന്ന് വി എസ് കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇത് അണികളില്‍ ആശയക്കഴപ്പമുണ്ടാക്കി. ഈ ആശയക്കുഴപ്പം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി എസ് അറിയിച്ചു. പി ബി കമ്മീഷന്‍ കേരളത്തില്‍ എത്തി വിശദമായി തെളിവെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റിയോഗത്തിന് മുന്നോടിയായാണ് കേന്ദ്ര നേതാക്കളുമായി വിഎസ് ചര്‍ച്ച നടത്തിയത്.
സോളാര്‍ വിഷയത്തില്‍ തുടര്‍ സമരങ്ങളുമായി മുന്നോട്ടു പോകാനും പൊളിറ്റ് ബ്യൂറോയില്‍ തീരുമാനമായി. സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് ഉപരോധം അഭിമാനകരമായ വിജയമാണെന്ന് പിബി വിലയിരുത്തി. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള സമരം എങ്ങനെ തുടരണമെന്ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കും. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്നും അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച വേണ്ടെന്നുമാണ് പൊതുധാരണ.
രണ്ട് ദിവസമായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും കേരളത്തിലെ സമരങ്ങള്‍ ചര്‍ച്ചയാകും. വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ സഖ്യധാരണയും യോഗം ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha