പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിക്കയച്ച കത്ത് ദുരൂഹമെന്ന് കോടതി, തുകയെപ്പറ്റി കത്തില്‍ പരാമര്‍ശമില്ല, ആഗോള ടെണ്ടര്‍ വിളിക്കാത്തതെന്ത്?
വീണ്ടും പിണറായി വിജയനെതിരെ കോടതി പരാമര്‍ശം. പിണറായി വിജയന്‍ ലാവ്‌ലിന്‍ കമ്പനിക്ക് അയച്ച കത്ത് ദുരൂഹമെന്ന് തിരുവനന്തപുരം സിബിഐ കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള തുകയെപ്പറ്റി കത്തില്‍ പരാമര്‍ശമില്ല. ആഗോള ടെണ്ടര്‍ വിളിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പിണറായിയുടെ ഹര്‍ജിയിന്മേലുള്ള വാദത്തിനിടയിലാണ് കോടതി പരാമര്‍ശം. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പിണറായിയുടെ അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പിണറായിക്ക് കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നു. ലാവ്‌ലിന്‍ ഇടപാട് പിണറായി വിജയന്റെ അറിവോടെയാണ് നടന്നതെന്നും സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha