നേതാക്കള്‍ കച്ച മുറുക്കുന്നു; അണികള്‍ വെട്ടി മരിക്കുന്നു
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പരസ്‌പരം കച്ച മുറുക്കുമ്പോള്‍ അണികള്‍ പരസ്‌പരം വെട്ടി മരിക്കുന്നു.
കെ.പി.സി.സി ന്യൂനപക്ഷസെല്‍ തൃശൂര്‍ ജില്ലാ കണ്‍വീനര്‍ ലാല്‍ജിയാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. രണ്ടരമാസം മുമ്പ് വെട്ടേറ്റ് മരിച്ച കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്‌ഡലം സെക്രട്ടറി മധു ഈശ്വരത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംലാലിന്റെ സഹോദരനാണ് ലാല്‍ജി.
വ്യത്യസ്‌ത രാഷ്‌ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അസ്വാഭാവികമല്ലാത്ത കേരളത്തില്‍ ഒരേ പാര്‍ട്ടിക്കാര്‍ തമ്മില്‍ തല്ലിമരിക്കുന്നത് പുതുമയാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പറഞ്ഞ് വോട്ടുപിടിക്കുന്ന തങ്ങള്‍ക്ക് ഇത് ഭൂഷണമല്ലെന്ന് പറയാന്‍ പോലും കോണ്‍ഗ്രസില്‍ നേതാക്കളില്ല.
കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് സ്വാതന്ത്ര്യസമിതി സംഗമ റാലിയിലും തെരുവുഗുണ്ടകളെ പോലെ കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചു. എല്ലാം ഗാന്ധിജിയുടെ പേരിലാണല്ലോ എന്ന സമാധാനമാണ് കണ്ടു നിന്നവര്‍ക്കുണ്ടായത്!
തിരുവനന്തപുരത്ത് നടന്ന ആട്ടകലാശത്തില്‍ 1500 യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. രക്തസാക്ഷി മണ്‌ഡപത്തിന് സമീപമുണ്ടായിരുന്ന സി.പി.എം സമരപന്തലും യൂത്ത് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ഫ്‌ളക്‌സുകളും തകര്‍ത്തു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് നേരേയും അക്രമമുണ്ടായി.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വമോ ഭരണ നേതൃത്വമോ ഇതൊന്നും അറിഞ്ഞ മട്ടില്ല.
https://www.facebook.com/Malayalivartha