വിഎസിന്റെ അടുത്ത അങ്കം തുടങ്ങിക്കഴിഞ്ഞു, പ്രമുഖ അഭിഭാഷകനായ രംജത്ത് മലാനിയില്‍ നിന്നും സോളാര്‍ കേസില്‍ വിഎസ് നിയമോപദേശം തേടി
അഴിമതിക്കെതിരെ വിഎസ് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ എന്നും ശ്രദ്ധനേടിയിരുന്നു. പല കേസിലും രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരുടേയും കൈയ്യടി നേടാനും വിഎസിന് കഴിഞ്ഞിട്ടുണ്ട്. നീണ്ട നിയമ യുദ്ധത്തിനൊടുവിലായിരുന്നു ബാലകൃഷ്‌ണ പിള്ളയ്‌ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്തത്. ഇപ്പോള്‍ വിഎസിന്റെ നിയമ പോരാട്ടം സോളാര്‍ അഴിമതിക്കെതിരേയാണ്. പാര്‍ട്ടിയുടെ സമ്മതത്തോടു കൂടിയാണ് വിഎസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. സോളാര്‍ കേസ്സില്‍ നിയമോപദ്ദേശം തേടാന്‍ വി എസ് പ്രമുഖ അഭിഭാഷകന്‍ രാംജത്ത് മലാനിയെ സന്ദര്‍ശിച്ചു. ഇപ്പോഴുള്ള സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് എന്തൊക്കെ നിയമ നടപടികള്‍ സ്വീകരിക്കാമെന്നതിനെ സംബന്ധിക്കുന്ന അഭിപ്രായമാണ് രാംജഠ് മലാനിയില്‍ നിന്നും വിഎസ് അച്ചുതാന്ദന്‍ തേടിയത്. സോളാര്‍ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കാന്‍നേരത്തെ കേന്ദ്രകമ്മറ്റി വിഎസ്സിന് അനുമതി നല്‍കിയിരുന്നു. സീതാറാം യെച്ചൂരിയാണ് കൂടികാഴ്ചയ്ക്ക് അവസമൊരുക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഎസിന് ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലേയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇത് പാര്‍ട്ടി കൂടി അംഗീകരിച്ച ജുഡീഷ്യല്‍ അന്വേഷണത്തെ നിരാകരിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജ്ജിയില്‍ ഏതൊക്കെ ആവശ്യങ്ങള്‍ ഉന്നയിക്കണമെന്നതാണ് വിഎസ് രാംജഠ് മലാനിയോട് ചര്‍ച്ച ചെയ്തത്. ഈ വിഷയത്തില്‍ കൂടുതല്‍ പഠിച്ചതിന് ശേഷം വ്യക്തമായ മറുപടി നല്‍കാമെന്നാണ് രാംജഠ് മലാനി വിഎസിന് മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha